കുളവാഴ
Common Water Hyacinth | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. crassipes
|
Binomial name | |
Eichhornia crassipes |
ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ് കുളവാഴ. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കാക്കപ്പോള, കരിംകൂള, പായൽപ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. തെക്കേ അമേരിക്കയിലെ ഭൂമദ്ധ്യരേഖക്കടുത്ത് ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു.
ദൂഷ്യങ്ങൾ[തിരുത്തുക]
കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്. സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.[1] ബംഗാളിൽ ഇപ്രകാരം വ്യാപകമായ മത്സ്യകൃഷിനാശം സംഭവിച്ചതിനാൽ ഇത് ബംഗാളിന്റെ ഭീഷണി (Terror of Bengal) എന്നറിയപ്പെടുന്നു.
ഹബിറ്ററ്റ് ആൻഡ് ഇക്കോളജി[തിരുത്തുക]
ഉഷ്ണമേഖലാ മരുഭൂമി അല്ലെങ്കിൽ ശീതമരുഭുമി മുതൽ മഴക്കാടുമേഖലകളിലും വരെ അതിന്റെ വാസസ്ഥലമാണ്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-09.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- കുളവാഴ എങ്ങനെ ഉപയോഗയോഗ്യമാക്കാം Archived 2008-09-20 at the Wayback Machine.