കാഞ്ഞിരപ്പുഴ
തൂതപ്പുഴയുടെ ഒരു കൈവഴിയാണ് കാഞ്ഞിരപ്പുഴ. [1]പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലൂടെയാണ് ഈ നദി ഒഴുകുന്നത്. കുണ്ടമ്പൊട്ടി വെള്ളച്ചാട്ടത്തിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി, ആറ്റ്ല വെള്ളച്ചാട്ടത്തിൽ നിന്നുവരുന്ന ഒരു അരുവിയെ കൈക്കൊണ്ടശേഷം കാഞ്ഞിരപ്പുഴ അണക്കെട്ടിലൂടെ ഒഴുകി തോടങ്കുളം, ചൂരിയോട്, തച്ചമ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകിയശേഷം കുന്തിപ്പുഴയിൽ ചേരുന്നു. തുടർന്ന് കുന്തിപ്പുഴ, കരിമ്പുഴയുമായി കൂടിച്ചേർന്ന് തൂതപ്പുഴയായി കൂടല്ലൂരിൽ വച്ച് ഭാരതപ്പുഴയിൽ ചേരുന്നു. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ.
തൂതപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]
ഇവയും കാണുക[തിരുത്തുക]
റഫറൻസുകൾ[തിരുത്തുക]

Kunthipuzha River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.