പാതിരാമണൽ
പാതിരാമണൽ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | ആലപ്പുഴ | ||
ഏറ്റവും അടുത്ത നഗരം | ആലപ്പുഴ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
9°37′7″N 76°23′6″E / 9.61861°N 76.38500°E
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ [1] . മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കുള്ള ഈ സ്ഥലത്തേയ്ക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
ഐതിഹ്യം
[തിരുത്തുക]ഒരു ചെറുപ്പക്കാരനായ ബ്രാഹ്മണൻ സന്ധ്യാനമസ്കാരത്തിനായി കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്ത് ഈ ദ്വീപ് ഉണ്ടായതാണെന്നാണ് ഐതിഹ്യം.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-23. Retrieved 2011-07-11.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]