പാപനാശിനി
കേരളത്തിലെ ഒരു നദിയാണ് പാപനാശിനി നദി. എല്ലാ പാപങ്ങളും കഴുകിക്കളയുന്നു എന്ന് വിശ്വസിക്കുന്ന ഈ നദി പാപനാശിനി എന്ന് ചുരുക്കി അറിയപ്പെടുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]തിരുനെല്ലി ക്ഷേത്രത്തിനടുത്ത് ബ്രഹ്മഗിരി മലനിരകളിൽ നിന്ന് ഒരു അരുവിയായി ഉൽഭവിക്കുന്ന പാപനാശിനി കാളിന്ദി നദിയിൽ ചെന്ന് ചേരുന്നു. (ഇത് കേരളത്തിലെ കാളിന്ദി നദിയാണ്, യമുന അല്ല).
ഐതിഹ്യം
[തിരുത്തുക]ഐതിഹ്യങ്ങൾ അനുസരിച്ച് ബ്രഹ്മാവ് തിരുനെല്ലി ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതിൽ പ്രസാദിച്ച് വിഷ്ണു ബ്രഹ്മാവിന് വരമായി നൽകിയതാണ് പാപനാശിനി നദിയുടെ എല്ലാ പാപങ്ങളും കഴുകി കളയുവാനുള്ള ശക്തി. പാപനാശിനി ഒരു അരുവിയാണ്, ഏകദേശം 15 അടി വീതിയും ഒരു മീറ്റർ ആഴവുമാണ് ഈ അരുവിയുടെ മിക്കഭാഗത്തും . ഈ അരുവി പാപനാശിനി എന്ന പേർ വന്നിട്ടുണ്ടേങ്കിലും നിലവിൽ ശ്രാദ്ധം,പിതൃബലി , ക്ഷേത്ര പിണ്ഡബലി എന്നീ കർമ്മങ്ങൾ ചെയ്യാൻ ഒരു പാട് പേർ വരുന്നുണ്ട്. ഹിന്ദു മത ആചാരപ്രകാരം ബ്രഹ്മ, വിഷ്ണു, മഹേശ്വര സാനിധ്യത്തിലാണ് ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുക. ഇവിടെ ഈ ത്രിമൂർത്തികളുടെ സാനിധ്യമാണ് ഉള്ളത്. പാപനാശിനി നദിക്ക് പാപങ്ങൾ കഴുകിക്കളയുവാനുള്ള കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നു.