സുൽത്താൻ ബത്തേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുൽത്താൻ ബത്തേരി
Map of India showing location of Kerala
Location of സുൽത്താൻ ബത്തേരി
സുൽത്താൻ ബത്തേരി
Location of സുൽത്താൻ ബത്തേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ. ടീ എൽ സാബു
ജനസംഖ്യ
ജനസാന്ദ്രത
27,473 (2001)
476/km2 (1,233/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

907 m (2,976 ft)

Coordinates: 11°40′N 76°17′E / 11.67°N 76.28°E / 11.67; 76.28 കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക്, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.

വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്.

ആദിവാസികൾ[തിരുത്തുക]

കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ കുറുമർ സ്വന്തമായി ഭൂമിയുള്ളവരും വിദ്യാഭ്യാസപരമായി ഉയർന്നവരുമാണ്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് സുൽത്താൻ ബത്തേരി' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തിന്റെ ഫലമായി ഏറ്റവുമധികം ദുരിതമനുഭവിച്ചത് ആദിവാസികളാണ്.

കാലാവസ്ഥ[തിരുത്തുക]

മുത്തങ്ങ- കോടമഞ്ഞ് നിറഞ്ഞ ഒരു വയനാടൻ കാഴ്ച

മിത-ശീതോഷ്ണ കാലാവസ്ഥയാണുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷ താപം 290Cനും 180Cനും ഇടക്ക് ആണു. ഹുമിഡിറ്റി മൺസൂൺ കാലത്ത് 95% വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1.തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി)2.ചൂടു കാലം (മാർച്ച്-മെയ്) 3 തെക്കു പടിഞ്ഞാറൻ മൺസൂൺ(ജൂൺ-സെപ്റ്റംബർ)4 വടക്കു കിഴക്കൻ മൺസൂൺ ഒൿടോബർ-നവംബർ)

വർഷപാതം[തിരുത്തുക]

മാസം ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് ജൂൺ ജൂലായ് ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ
മഴ വർഷം മില്ലിമീറ്ററിൽ. 13.6 13.6 13.6 118.1 58.4 607.9 378.1 626 249.9 122.4 43.3 1
അമ്പുകുത്തിമല(എടക്കൽ ഗുഹ ഈ മലയിലാണ്)

പേരിനു പിന്നിൽ[തിരുത്തുക]

പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നി​ന്നാണ് ബത്തേരിയെ​ന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി[1] എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തി​ൽ കാലക്രമത്തി​ൽ അത് സുൽത്താൻ ബത്തേരി​യെ​ന്നാവുകയായി​രുന്നു.

എങ്ങനെ എത്തിച്ചേരാം[തിരുത്തുക]

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 574 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. കോഴിക്കോട് പട്ടണത്തിൽ നിന്നും 98 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിയിലേക്കു ബാംഗളൂർ, മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും എപ്പോഴും ബസ്സുകൾ ലഭ്യമാണ്.

ചരിത്രം[തിരുത്തുക]

1400 എ ഡി മുതൽ ഈ പട്ടനത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ടെക്നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി 
 • ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കല്ലൂർ
 • സർവ്വജന ഹയർ സെക്കണ്ടറി സ്കൂൾ
 • അസംപ്ഷൻ സ്കൂൾ
 • സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്
 • സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം വിദ്യാലയം
 • ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ
 • ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി
 • ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്�, സുൽത്താൻ ബത്തേരി
 • മാർ ബസലിഔസ് ബി.എഡ് കോളേജ്, സുൽത്താൻ ബത്തേരി
 • WM0 ദാറുൽ ഉലൂം അറബിക് കോളേജ് സുൽത്താൻ ബത്തേരി
 • w mo CBSC ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂൾ , ബത്തേരി

മുൻസിപ്പാലിറ്റി[തിരുത്തുക]

എൽ.ഡി.എഫ്ന്റെ സഹകരണത്തോടെ കേരള കോൺഗ്രസ് മാണി വിഭാഗം ആണ് മുൻസിപ്പാലിറ്റി ഭരിക്കുന്നത്. എൽ.ഡീ.എഫ്‌ ന് 16 ഉം യൂ.ഡീ.എഫ്‌ നു 17 ഉം ബി.ജെ.പി ക്ക് 1 സീറ്റും കേരളാ കോൺഗ്രസ് മാണി വിഭാ ഗത്തിന് 1 സീറ്റും ആണുള്ളത്.

▪️ ചെയർമാൻ: ശ്രീ. ടീ. എൽ. സാബു

▪️ വൈസ് ചെയപേഴ്സൺ: ശ്രീമതി. ജിഷ ഷാജി.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

വന്യ ജീവി സങ്കേതം.വയനാട് വന്യജീവി സങ്കേത്തിൽ ഉൾപെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി.നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടുത്തെ കാട് കടുവ,പുലി ,ആന,കാട്ടുപോത്ത്,കരടി,മലയണ്ണാൻ,കാട്ടാട്,വിവിധതരംമാനുകൾ , കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ ,അപൂർവ്വ ഔഷധസസ്യങ്ങൾ,വിവിധ തരം മരങ്ങൾ ,മുള ഉൾപ്പെടെയുള്ള പുല്ല് വർഗ്ഗങ്ങൾ എന്നിവയുടെ അപൂർവ്വ കലവറയാണ് . * ജൈനക്ഷേത്രം : ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. * അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം 1 കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.

വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം[തിരുത്തുക]

ബെംഗളൂരു 240
മൈസൂരു 115
കോഴിക്കോട് 98
ഊട്ടി 94
മീനങ്ങാടി 12
കൽപ്പറ്റ 25
മാനന്തവാടി 45
പൂക്കോട് തടാകം 42
എടക്കൽ ഗുഹ 12
ചെമ്പ്ര പീക്ക് 42
മുത്തങ്ങ 16
കാരാപ്പുഴ ഡാം 16
സൂചിപ്പാറ വെള്ളച്ചാട്ടം 28
കുറുവ ദ്വീപ് 37
പക്ഷിപാതാളം 71
പൈതൃക മ്യൂസിയം 10
ചങ്ങല മരം 41
കോറോം പള്ളി 38
പഴശ്ശി കുടീരം 42
ജൈനക്ഷേത്രം 0

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Wynad, its peoples and traditions by C. Gopalan Nair (Jan 1, 1911)

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുൽത്താൻ_ബത്തേരി&oldid=3147653" എന്ന താളിൽനിന്ന് ശേഖരിച്ചത്