പുൽപ്പള്ളി സീതാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട്‌ ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു പുരാതനമായ ക്ഷേത്രമാണ് സീതാദേവി-ലവ-കുശ ക്ഷേത്രം. കേരളത്തിൽ സീതാദേവിയും ലവ - കുശൻമാരും പ്രധാന പ്രതിഷ്ഠയായിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. രാമായണ മഹാകാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങൾ പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. ത്രേതായുഗത്തി ശ്രീരാമനാൽ പരിത്യക്തയായ സീതാദേവി പുൽപ്പള്ളിയിൽ എത്തിച്ചേർന്നുവെന്നും വാല്മീകി മഹർഷിയാൽ കണ്ടെത്തപ്പെട്ട ദേവി ലവ - കുശന്മാർക്ക് വാല്മീകി ആ ശ്രമത്തിൽ വച്ച് ജന്മം നൽകിയെന്നും വിശ്വസിക്കപ്പെടുന്നു. ആശ്രമക്കൊല്ലിയെന്ന സ്ഥലത്ത് ഇന്നും ആശ്രമമുണ്ട്. [1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]