പുൽപ്പള്ളി
പുൽപ്പള്ളി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | വയനാട് ജില്ല |
ജനസംഖ്യ | 29,298 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
11°47′17″N 76°09′34″E / 11.788047°N 76.159329°E വയനാട് ജില്ലയുടെവടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പുൽപ്പള്ളി. സുൽത്താൻ ബത്തേരി താലൂക്കിലാണ് പുല്പള്ളി വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ സീതാദേവിക്ഷേത്രം പ്രസിദ്ധം[1]. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , പുൽപ്പള്ളിക്ക്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 കാനേഷുമാരി പ്രകാരം, പുൽപ്പള്ളിയുടെ ജനസംഖ്യ 29298 ആണ്.[2] ഇതിൽ 14961 പുരുഷന്മാരും 14337 സ്ത്രീകളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-21. Retrieved 2013-03-16.
- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)