വൈത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈത്തിരി
താലൂക്ക്/പട്ടണം
വെറ്റിനറി യൂണിവേഴ്സിറ്റി
വെറ്റിനറി യൂണിവേഴ്സിറ്റി
വൈത്തിരി is located in Kerala
വൈത്തിരി
വൈത്തിരി
വൈത്തിരി is located in India
വൈത്തിരി
വൈത്തിരി
Location in Kerala, India
Coordinates: 11°32′59″N 76°02′11″E / 11.54966°N 76.03638°E / 11.54966; 76.03638Coordinates: 11°32′59″N 76°02′11″E / 11.54966°N 76.03638°E / 11.54966; 76.03638
രാജ്യം  India
സംസ്ഥാനം കേരളം
ജില്ല വയനാട്
ആസ്ഥാനം വൈത്തിരി
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
സമയ മേഖല IST (UTC+5:30)
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ
ഗ്രാമപഞ്ചായത്ത് കാര്യാലയം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വൈത്തിരി. ഇത് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഒന്നാണ്. മാനന്തവാടി, സുൽത്താൻബത്തേരി എന്നിവയാണ് മറ്റു താലൂക്കുകൾ.[1] നീലഗിരി മലകളിലായി ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലായുള്ള വൈത്തിരി ഒരു ജൈവ-ടൂറിസം കേന്ദ്രമാണ്. പല വിനോദ സഞ്ചാര കേന്ദ്രങ്ങളും താമസ സ്ഥലങ്ങളും പുതുതായി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വൈത്തിരിയിലൂടെ ഒരു അരുവിയും ഒഴുകുന്നുണ്ട്. വൈത്തിരിയിൽ നിന്ന് കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും പുറപ്പെടാറുണ്ട്.

പല വന്യജീവികളുടെയും പക്ഷികളുടെയും വിഹാരരംഗമാണ് വൈത്തിരി ഉൾപ്പെടുന്ന വയനാട്ടിലെ കാടുകൾ. ആന, മാൻ, കുറുക്കൻ, പറക്കും അണ്ണാൻ, മുള്ളൻപന്നി, പലയിനം പക്ഷികൾ തുടങ്ങിയവയെ വൈത്തിരിയിലെ കാടുകളിൽ കാണാം.

വില്ലേജുകൾ[തിരുത്തുക]

വൈത്തിരി താലൂക്കിൽ 18 വില്ലേജുകൾ ഉണ്ട്.[2] ലക്കിടി, വൈത്തിരി, ചുണ്ടലെ, മേപ്പാടി, കൽപ്പറ്റ, കണിയാമ്പറ്റ എന്നീ ടൗണുകൾ വൈത്തിരി താലൂക്കിൽ ഉൾപ്പെടുന്നു.[3] ഈ താലൂക്കിന്റെ ആസ്ഥാനം വൈത്തിരി ടൗൺ ആണ്.

വിനോദസഞ്ചാരം[തിരുത്തുക]

വൈത്തിരി സഞ്ചാരികളുടെ ഒരു ഇഷ്ട വിനോദസഞ്ചാരകേന്ദ്രമാണ്. എല്ലായിപ്പോഴുമുള്ള ആകർഷകമായ കാലാവസ്ഥയും എങ്ങും ഹരിതാഭമായ ഭൂപ്രദേശവും വൈത്തിരിയെ സഞ്ചാരികളുടെ ഒരു പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നുമുള്ള വിനോദസഞ്ചാരികൾ വൈത്തിരിയുടെയും വയനാട് ജില്ലയുടെ ഇതര വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടെ സന്ദർശിക്കുകയും താമസിക്കുകയും ചെയ്യുന്നു.

ചങ്ങലമരം[തിരുത്തുക]

ചങ്ങലമരം

പ്രശസ്തമായ ചങ്ങലമരം വൈത്തിരി താലൂക്കിലെ ലക്കിടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വയനാട്ടിലേക്ക് മലനിരകൾക്കിടയിലൂടെയുള്ള റോഡ് നിർമിക്കാൻ ബ്രിട്ടീഷ് എൻജിനീയർക്ക് ഏറ്റവും പ്രാപ്യമായ വഴികാട്ടിക്കൊടുത്തത് ആദിവാസി യുവാവായ കരിന്തണ്ടൻ എന്നാണ് വിശ്വാസം. അതുവരെ വയനാട്ടിലേക്കുള്ള റോഡ് നിർമ്മാണം വളരെ അപ്രാപ്യവും ദുർഘടവുമായാണ് കരുതിയിരുന്നത്. റോഡ് നിർമിക്കാനാവശ്യമായ വഴി കാണിച്ചു കൊടുത്തതിന് ശേഷം, ഈ ഖ്യാതി സ്വന്തമാക്കാൻ കരിന്തണ്ടനെ വധിച്ചു. എന്നാൽ കരിന്തണ്ടന്റെ ആത്മാവ് ഗതികിട്ടാതെ അവിടങ്ങളിൽ അലഞ്ഞു നടക്കുകയും അതുവഴി പോകുന്ന യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിനാൽ ഒരു മന്ത്രവാദി കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലകൊണ്ട് മരത്തിൽ ബന്ധനസ്ഥനാക്കി എന്നാണ് വിശ്വാസം. ഈ ചങ്ങലമരം കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ സ്ഥിതിചെയ്യുന്നു. [4] [5] ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടൻ നോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

വൈത്തിരി സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. വയനാട് ജില്ലയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ വിശിഷ്യാ തണുപ്പ് കൂടുതലാണ്. ആരോഗ്യപ്രദവും സുഖപ്രദമായ കാലാവസ്ഥയായതിനാൽ ഇവിടെ ധാരാളം റിസോർട്ടുകൾ ഉണ്ട്. [6][7]

കാലാവസ്ഥ[തിരുത്തുക]

വൈത്തിരി (കേരളം) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 27.2
(81)
28.8
(83.8)
30.3
(86.5)
30.1
(86.2)
29.3
(84.7)
25.8
(78.4)
24.4
(75.9)
25.0
(77)
26.0
(78.8)
26.6
(79.9)
26.6
(79.9)
26.7
(80.1)
27.23
(81.02)
ശരാശരി താഴ്ന്ന °C (°F) 16.9
(62.4)
18.0
(64.4)
19.7
(67.5)
20.8
(69.4)
20.9
(69.6)
19.8
(67.6)
19.4
(66.9)
19.5
(67.1)
19.3
(66.7)
19.5
(67.1)
18.7
(65.7)
17.3
(63.1)
19.15
(66.46)
മഴ/മഞ്ഞ് mm (inches) 4
(0.16)
10
(0.39)
20
(0.79)
101
(3.98)
226
(8.9)
764
(30.08)
1,348
(53.07)
689
(27.13)
301
(11.85)
251
(9.88)
100
(3.94)
26
(1.02)
3,840
(151.19)
Source: Climate-Data.org[8]


വിദ്യാഭ്യാസം[തിരുത്തുക]

കേരളത്തിലെ ഏക വെറ്റിനറി സർവ്വകലാശാലയായ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല വൈത്തിരി പട്ടണത്തിന് സമീപം പൂക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. ഓറിയന്റൽ കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി, വൈത്തിരി ഗവണ്മെന്റ് ഹൈസ്കൂൾ, ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ, ജവഹർ നവോദയ വിദ്യാലയ പൂക്കോട്, സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ, എച്ച്.ഐ.എം യുപി സ്കൂൾ, സുഗന്ധഗിരി ഗവൺമെന്റ് യുപി സ്കൂൾ എന്നിവ വൈത്തിരി പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ഗതാഗതം[തിരുത്തുക]

വൈത്തിരിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 66 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ഇൻറർനാഷണൽ വിമാനത്താവളമാണ്. കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 (പഴയ ദേശീയപാത 212) കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. മെട്രോനഗരമായ കോഴിക്കോട് നിന്നും മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള എളുപ്പവഴി ഇതാണ്. എന്നാൽ, ബന്ദിപൂർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്നതിനാൽ ഇതുവഴിയുള്ള രാത്രികാല ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.[9]

ബന്ദിപ്പൂർ വനത്തിലൂടെയുള്ള ദേശീയപാത 766-ന്റെ ദൃശ്യം

അവലംബം[തിരുത്തുക]

  1. Wayanad Administration.Taluks and villages
  2. "Villages in Wynad District". 
  3. "IndiaStudy". 
  4. "വയനാടൻ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും" (പത്രലേഖനം). ഇ-വാർത്ത (ഭാഷ: മലയാളം). ജനുവരി 15, 2014. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-02-06 14:03:11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 6. 
  5. lgskerala വെബ്സൈറ്റ്, വൈത്തിരി ഗ്രാമപഞ്ചായത്ത്. ശേഖരിച്ചത് 2015 മാർച്ച് 22
  6. "Resorts of Vythiri". 
  7. "Making Works of Beauty". 
  8. "CLIMATE: VYTHIRI", Climate-Data.org. Web: [1].
  9. http://www.livemint.com/2010/10/19204134/Close-encounters-of-the-wild-k.html

അനുബന്ധം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈത്തിരി&oldid=2817908" എന്ന താളിൽനിന്നു ശേഖരിച്ചത്