മുള്ളൻ പന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുള്ളൻപന്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Old World porcupines
Temporal range: Early Miocene–Recent
Porcupine Berlin Zoo.jpg
Old World porcupine
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനികൾ
നിര: കരണ്ടുതീനി
ഉപനിര: Hystricomorpha
Infraorder: Hystricognathi
കുടുംബം: Hystricidae
Fischer de Waldheim, 1817
Genera

Atherurus
Hystrix
Trichys

അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി കുടുംബത്തിലെ ഒരു വർഗ്ഗമാണ് മുള്ളൻ പന്നി. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി. ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.

ആഗോളമായി 12 ഇനം മുള്ളൻ പന്നികളാണുള്ളത്. ഇന്ത്യയിൽ മൂന്നിനങ്ങൾ കാണപ്പെടുന്നു. ഇതിൽ ഒരിനം മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.

പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ്വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുള്ളൻ_പന്നി&oldid=2500955" എന്ന താളിൽനിന്നു ശേഖരിച്ചത്