ബന്ദിപ്പൂർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bandipur National Park
Bandipur NP is located in India
Bandipur NP
Bandipur NP
Bandipur NP (India)
Location Mysore, India
Nearest city Mysore, India
വിസ്തീർണ്ണം 874 km²
Established 1974
Visitors 100,000 (in 2005)

കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

സസ്യജാലങ്ങൾ[തിരുത്തുക]

കുന്നുകളും നീർച്ചാലുകളും നിറഞ്ഞ ഇവിടെ ഈർപ്പമുള്ള മിശ്രിത ഇലപൊഴിയും വനങ്ങളും വരണ്ട ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളുമാണുള്ളത്. ഈട്ടി, തേക്ക്, മാത്തി, ഹൊന്നെ, നാന്ദി എന്നീ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ലംഗൂർ, ബോണെറ്റ് മക്കാക്ക് എന്നീ കുരങ്ങുകൾ, കടുവ, പുലി, ആന, വരയൻ കഴുതപ്പുലി, കുറുക്കൻ, പുള്ളിമാൻ, നാലുകൊമ്പൻ മാൻ, കാട്ടുപന്നി, ഇന്ത്യൻ മുയൽ, മഗ്ഗർ മുതല എന്നീ ജീവികളെ ഇവിടെ കാണാം. 180 പക്ഷിയിനങ്ങളും ഇവിടെ കാണപ്പെടുന്നു.

പുള്ളിമാൻ ബന്ദിപ്പൂർ ദേശീയോദ്യാനം