Jump to content

ചങ്ങനാശ്ശേരി ബോട്ടുജെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങനാശ്ശേരി ബോട്ടുജെട്ടി
കാര്യാലയം കേരള ജലഗതാഗത മേഖല ആസ്ഥാനം

ബോട്ടുജെട്ടി

കേരളത്തിലെ കോട്ടയം ജില്ലയിലെ ബോട്ടുജെട്ടികളിൽ ഒന്നാണ് ചങ്ങനാശ്ശേരി ബോട്ടുജെട്ടി. കേരളാ ജലഗതാഗതത്തിന്റെ മൂന്നു മേഖലാ ആസ്ഥാനമന്ദിരങ്ങളിൽ ഒന്ന് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[1] കേരള ടൂറിസം പ്രമോഷൻ കൗൺസിലിൻറെ കീഴിലാണ് ചങ്ങനാശ്ശേരിയിലെ ബോട്ടുജെട്ടി. മുമ്പ് നിരവധി ബോട്ടുകൾ സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്നിവിടെ വളരെ കുറച്ചു ബോട്ടുകൾ മാത്രമാണുളളത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ നിർമ്മാണം പൂർത്തിയായതും, അതിലെ പ്രധാന മൂന്നു പാലങ്ങളുടെ പൂർത്തീകരണവും ഇവിടുത്തെ ബോട്ട് സർവ്വീസുകളെ കാര്യമായി ബാധിച്ചു. കരമാർഗ്ഗത്തിലൂടെയുള്ള മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ഒരു പരിധി വരെ കാരണമാണ്.

ചരിത്രം

[തിരുത്തുക]

കേരളത്തിലെ പുരാതന ബോട്ട്ജെട്ടികളിലൊന്നാണ് ചങ്ങനാശ്ശേരി ബോട്ടുജെട്ടി. 150 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ മഹാരാജാവായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് വള്ളകടവ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ബോട്ടുജെട്ടി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.[അവലംബം ആവശ്യമാണ്] ചങ്ങനാശ്ശേരിയുടെ പ്രധാന ചരക്കുവ്യാപാര കേന്ദ്രമായിരുന്ന പണ്ടകശ്ശാലയും ബോട്ടുജെട്ടിയും സമീപ പ്രദേശങ്ങളായ ആലപ്പുഴ, തകഴി, വെളിയനാട്, മാവേലിക്കര, കായംകുളം, ചേർത്തല, വൈക്കം, എറണാകുളം മേഖലകളിലേക്ക് ജലമാർഗ്ഗം ചരക്കുകൾ എത്തിക്കുന്നതിനായി മുൻപന്തിയിലുണ്ടായിരുന്നു. പണ്ടകശ്ശാലയുടെ തിരക്കിൽ നിന്നും മാറി സ്ഥാപിച്ച ബോട്ടുജെട്ടി പട്ടണത്തോട് ചേർന്ന് മത്സ്യമാർക്കറ്റിനരുകിലായി നിലകൊള്ളുന്നു. നിരവധി ബോട്ടുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാവുന്ന വിശാലമായ ബോട്ടുജെട്ടിയാണിവിടുത്തേത്. ജെട്ടിയുടെ നാലുവശങ്ങളിലും ബോട്ട് അടുക്കുവാനുള്ള സൗകര്യമേർപ്പടുത്തിയുന്നു.

ബോട്ട് സർവ്വീസുകൾ [2]

[തിരുത്തുക]
നമ്പർ പുറപ്പെടുന്നത് പുറപ്പെടുന്ന സമയം എത്തിചേരുന്നത് എത്തിചേരുന്ന സമയം
1 ചങ്ങനാശ്ശേരി 07:45 കാവാലം - ലിസ്യു 09:15
2 ചങ്ങനാശ്ശേരി 09:15 ആലപ്പുഴ 11:15
3 ചങ്ങനാശ്ശേരി 13:00 ആലപ്പുഴ 15:00
4 ചങ്ങനാശ്ശേരി 16:30 ആലപ്പുഴ 18:30
5 ചങ്ങനാശ്ശേരി 20:00 രാജപുരം 21:15
6 ലിസ്യു 04:45 ചങ്ങനാശ്ശേരി 06:15
7 ചേകത്തറ 06:00 ചങ്ങനാശ്ശേരി 07:45
8 കാവാലം 14:45 ചങ്ങനാശ്ശേരി 16:00
9 കാവാലം 18:30 ചങ്ങനാശ്ശേരി 17:30
10 ആലപ്പുഴ 03:00 ചങ്ങനാശ്ശേരി 05:00
11 ആലപ്പുഴ 16:45 ചങ്ങനാശ്ശേരി 18:45

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-18. Retrieved 2011-11-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-11-20.