മണിമലയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണിമലയാർ
River Manimala Cheruvally.jpg
മണിമലയാർ ചെറുവള്ളിയ്ക്കു സമീപം
Native name മണിമലയാർ
Other name(s) Pullakayar, Vallapuzha
Country India
State Kerala
Districts Kottayam, Pathanamthitta, Alappuzha
Cities Mundakayam, Manimala, Kanjirappally, Mallappally, Kaviyoor, Kallooppara, Thalavadi, Champakulam, Kozhimukku
Physical characteristics
Main source Muthavara hills, Western ghats
2,500 ft (760 m)
River mouth Joins Pamba River at Muttar
Length 91.73 km (57.00 mi)
Basin features
Basin size 802.90 km2 (310.00 sq mi)
Landmarks Kallooppara Bhagavathy temple, Kaviyoor Mahadevar Temple,
കേരളത്തിലെ നദികൾ
 1. പെരിയാർ
 2. ഭാരതപ്പുഴ
 3. പമ്പാ നദി
 4. ചാലിയാർ
 5. കടലുണ്ടിപ്പുഴ
 6. അച്ചൻ‌കോവിലാറ്
 7. കല്ലടയാർ
 8. മൂവാറ്റുപുഴയാർ
 9. മുല്ലയാർ
 10. വളപട്ടണം പുഴ
 11. ചന്ദ്രഗിരി പുഴ
 12. മണിമലയാർ
 13. വാമനപുരം പുഴ
 14. കുപ്പം പുഴ
 15. മീനച്ചിലാർ
 16. കുറ്റ്യാടി നദി
 17. കരമനയാർ
 18. ഷിറിയ പുഴ
 19. കാര്യങ്കോട് പുഴ
 20. ഇത്തിക്കരയാർ
 21. നെയ്യാർ
 22. മയ്യഴിപ്പുഴ
 23. പയ്യന്നൂർ പുഴ
 24. ഉപ്പള പുഴ
 25. ചാലക്കുടിപ്പുഴ
 26. കരുവന്നൂർ പുഴ
 27. താണിക്കുടം പുഴ
 28. കീച്ചേരിപ്പുഴ
 29. അഞ്ചരക്കണ്ടി പുഴ
 30. തിരൂർ പുഴ
 31. നീലേശ്വരം പുഴ
 32. പള്ളിക്കൽ പുഴ
 33. കോരപ്പുഴ
 34. മോഗ്രാൽ പുഴ
 35. കാവേരിപ്പുഴ
 36. മാനം നദി
 37. ധർമ്മടം പുഴ
 38. ചിറ്റാരി പുഴ
 39. കല്ലായിപ്പുഴ
 40. രാമപുരം പുഴ
 41. അയിരൂർ പുഴ
 42. മഞ്ചേശ്വരം പുഴ
 43. കബിനി നദി
 44. ഭവാനി നദി
 45. പാംബാർ നദി
 46. തൊടുപുഴയാർ

മണിമലയാർ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും 2500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. ഇത് പമ്പ നദിയുടെ ഒരു പോഷകനദിയാണെങ്കിൽക്കൂടി ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഒരു പ്രത്യേക നദിയായി കണക്കാക്കപ്പെടുന്നു. ആരംഭസ്ഥാനത്ത് പുല്ലുകയാർ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ മുട്ടാറിനടുത്ത് വച്ച് പമ്പാനദിയിൽ ലയിക്കുന്നു. [1] ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കവിയൂർ, തിരുവല്ല നിരണം, മുട്ടാർ, തലവടി, കോഴിമുക്ക്, പുളിങ്കുന്ന്, മങ്കൊമ്പ്, ചമ്പക്കുളം എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. മണിമലയാറും പമ്പാ നദിയും സംഗമിക്കുന്നിടത്തെ ഒരു പുരാതന തുറമുഖമായിരുന്നു നിരണം. മണിമലയാറിനു തീരത്തെ കവിയൂരിൽ പുരാതന ശിലാക്ഷേത്രങ്ങൾ ഇപ്പോഴും കാണാൻ കഴിയുന്നു. തിരുവല്ലയാണ് നദീതീരത്തെ ഏറ്റവും വലിയ പട്ടണം.[അവലംബം ആവശ്യമാണ്]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Rivers and Lakes". Retrieved 07 ഓഗസ്റ്റ് 2010.  Check date values in: |accessdate= (help)

Coordinates: 9°21′N 76°33′E / 9.350°N 76.550°E / 9.350; 76.550

"https://ml.wikipedia.org/w/index.php?title=മണിമലയാർ&oldid=2832669" എന്ന താളിൽനിന്നു ശേഖരിച്ചത്