തലവടി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന 15.76 ച. കി. മീ വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് തലവടി ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട, കോട്ടയം ജില്ലകളുമായി അതിർത്തിയിടുന്ന പഞ്ചായത്താണിത്. പ്രമുഖ ഹൈന്ദവ ദേവാലയമായ [[ചക്കുളത്തുകാവ് ക്ഷേത്രം] പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം ] ഈ പഞ്ചായത്തിലാണ്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കോക്കനടിത്തോട്
- പടിഞ്ഞാറ് - മണക്കുതോട്, വെട്ടുതോട്, കുളങ്ങരത്തോട്
- വടക്ക് - പമ്പാനദി, കൈതത്തോട്
- തെക്ക് - അരീത്തോട്
വാർഡുകൾ[തിരുത്തുക]
- കളങ്ങര
- കാരിക്കുഴി
- തിരുവിരുക്കരി
- നടുവിലേമുറി
- വെള്ളക്കിണർ
- നാരകത്രമുട്ട്
- നീരേറ്റുപുറം
- മാണത്തറ
- ചക്കുളം
- മണലേൽ
- തലവടി
- ചൂട്ടുമാലി
- കൊടമ്പനാടി
- കൊച്ചമ്മനം
- ആനപ്രാമ്പാൽ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചമ്പക്കുളം |
വിസ്തീര്ണ്ണം | 15.76 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,166 |
പുരുഷന്മാർ | 10,760 |
സ്ത്രീകൾ | 11,406 |
ജനസാന്ദ്രത | 1406 |
സ്ത്രീ : പുരുഷ അനുപാതം | 1060 |
സാക്ഷരത | 96% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thalavadypanchayat
- Census data 2001