ചമ്പക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ളോക്കിൽ ഉൾപ്പെടുന്ന 22.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ചമ്പക്കുളം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്.

അതിരുകൾ[തിരുത്തുക]

നെടുമുടി ഗ്രാമ പഞ്ചായത്ത്, കാണിക്കാരി ഗ്രാമ പഞ്ചായത്ത്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത്, രാമങ്കരി ഗ്രാമ പഞ്ചായത്ത്, എടത്വ ഗ്രാമ പഞ്ചായത്ത്, തകഴി ഗ്രാമ പഞ്ചായത്ത് എന്നിവയാണ് ചമ്പക്കുളം ഗ്രാമ പഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ[തിരുത്തുക]

 1. ചിറയ്ക്ക്‌പുറം
 2. മങ്കൊമ്പ് തെക്കേക്കര
 3. പുന്നക്കുന്നത്തുശ്ശേരി
 4. തെക്കേക്കര
 5. ഒന്നാംങ്കര
 6. കണ്ടങ്കരി
 7. പുല്ലങ്ങടി
 8. ചമ്പക്കുളം
 9. ചമ്പക്കുളം ഈസ്റ്റ്‌
 10. ഗോവേന്ദ
 11. നാട്ടായം
 12. അമിച്ചകരി
 13. കോയിക്കരി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചമ്പക്കുളം
വിസ്തീര്ണ്ണം 22.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,369
പുരുഷന്മാർ 8556
സ്ത്രീകൾ 8813
ജനസാന്ദ്രത 756
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 97%

അവലംബം[തിരുത്തുക]