Jump to content

മുതുകുളം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ കാർത്തിപ്പള്ളി താലൂക്കിലാണ് 90.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുതുകുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുതുകുളം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ആറാട്ടുപുഴ, കണ്ടല്ലൂർ, കൃഷ്ണപുരം, ചേപ്പാട്, ദേവികുളങ്ങര, പത്തിയൂർ, മുതുകുളം എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്ത്1958 ഏപ്രിൽ 2-നാണ് രൂപീകൃതമായത്

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - മാവേലിക്കര, ഭരണിക്കാവ് ബ്ലോക്കുകൾ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - ഹരിപ്പാട് ബ്ലോക്ക്
  • തെക്ക്‌ - ഓച്ചിറ ബ്ലോക്ക്

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്
  2. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്
  3. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്
  4. ചേപ്പാട് ഗ്രാമപഞ്ചായത്ത്
  5. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
  6. പത്തിയൂർ ഗ്രാമപഞ്ചായത്ത്
  7. മുതുകുളം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
താലൂക്ക് കാര്ത്തി പ്പള്ളി
വിസ്തീര്ണ്ണം 90.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 162,128
പുരുഷന്മാർ 77,795
സ്ത്രീകൾ 84,333
ജനസാന്ദ്രത 1788
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 94%

വിലാസം

[തിരുത്തുക]

മുതുകുളം ബ്ളോക്ക് പഞ്ചായത്ത്
മുതുകുളം-690506
ഫോൺ : 0479-2472044
ഇമെയിൽ : bdomth@sancharnet.in

അവലംബം

[തിരുത്തുക]