കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ല
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി വില്ലേജിലും തണ്ണീർമുക്കം വില്ലേജിലെ ചിലഭാഗങ്ങൾ ചേർന്നതുമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 18 വാർഡുകളാണുള്ളത്.ബാല മിത്ര account
അതിരുകൾ[തിരുത്തുക]
- വടക്ക് - തണ്ണീർമുക്കം പഞ്ചായത്തും ചേർത്തല നഗരസഭയും
- തെക്ക് - മുഹമ്മ, മണ്ണഞ്ചേരി പഞ്ചായത്തുകൾ
- കിഴക്ക് - മുഹമ്മ പഞ്ചായത്ത്
- പടിഞ്ഞാറ് - ദേശീയ പാത 47 ഉം മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക് പഞ്ചായത്തുകൾ
ചരിത്രം[തിരുത്തുക]
പണ്ടുകാലത്ത് ഇവിടുത്തെ ഭൂ സ്വാമിമാരായ ബ്രാഹ്മണർക്ക് ദരിദ്രരായ നാട്ടുകാർക്ക് സൌജന്യമായി കഞ്ഞി നൽകുന്ന പതിവുണ്ടായിരുന്നു. അയിത്തജാതിക്കാരായ ഇവർക്ക് കഞ്ഞി പാത്രത്തിൽ കൊടുക്കാതെ, കുഴികുഴിച്ച്, ഇല വെച്ചായിരുന്നു വിളമ്പിയിരുന്നതെന്നും ആ സമ്പ്രദായത്തിൽ നിന്നുമാണ് കഞ്ഞിക്കുഴി എന്ന പേരുണ്ടായത് എന്നും പറയപ്പെടുന്നു. പ്രസിദ്ധമായ പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായ മാരാരിക്കുളം പാലം ആക്രമണ സംഭവത്തിലെ വാളണ്ടിയർ ക്യാമ്പ് സംഘടിപ്പിച്ച സ്ഥലം, പി. കൃഷ്ണ പിള്ള അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞ സ്ഥലം, ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മാതൃകയായ ജനകീയ പച്ചക്കറി കൃഷി സംഘടിപ്പിച്ച പഞ്ചായത്ത് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഈ പഞ്ചായത്തിന് അവകാശപ്പെടാനുണ്ട്ല.ബാല മിത്ര എന്ന പേരിൽ നവ ജാത ശിശുകൾക്ക് അക്കൗണ്ട് ആരംഭിച്ച പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- മായിത്തറ വടക്ക്
- സുഭാഷ്
- ചെറുവാരണം
- അയ്യപ്പഞ്ചേരി
- പുത്തനമ്പലം
- മൂലംവെളി
- കൂറ്റുവേലി
- ഇല്ലത്തുകാവ്
- വെമ്പള്ളി
- ചാത്തനാട്
- മംഗളപുരം
- ലൂഥർ
- കണ്ണർകാട്
- കഞ്ഞിക്കുഴി
- കുമാരപുരം
- കളത്തിവീട്
- ചാലുങ്കൾ
- മായിത്തറ
വിലാസം[തിരുത്തുക]
പ്രസിഡന്റ് / സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്. എൻ പുരം പി.ഒ, ചേർത്തല, ആലപ്പുഴ 688 582
അവലംബം[തിരുത്തുക]
http://lsgkerala.in/kanjikuzhypanchayat