അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 10.88 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 സെപ്തംബറിൽ അമ്പലപ്പുഴ പഞ്ചായത്ത് വിഭജിച്ച് രൂപംകൊണ്ട അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ അമ്പലപ്പുഴ, പുന്നപ്ര എന്നീ വില്ലേജുകളും ഭാഗികമായി കരുമാടി വില്ലേജുമുൾപ്പെടുന്നു.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - പൂക്കൈതയാർ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - പുന്നപ്ര സൌത്ത് പഞ്ചായത്ത്
- തെക്ക് - അമ്പലപ്പുഴ സൌത്ത് പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- വണ്ടാനം തീരദേശം
- ടി.ഡി.എം.സി. വാർഡ്
- കുറവൻതോട് കിഴക്ക്
- വണ്ടാനം കിഴക്ക്
- വണ്ടാനം തെക്ക്
- പഞ്ചായത്ത് ഓഫീസ് വാർഡ്
- നീർക്കുന്നം കിഴക്ക്
- കഞ്ഞിപ്പാടം വടക്ക്
- കഞ്ഞിപ്പാടം തെക്ക്
- വളഞ്ഞവഴി കിഴക്ക്
- കാക്കാഴം എച്ച് എസ് വാർഡ്
- കമ്പിവളപ്പ് വാർഡ്
- കാക്കാഴം പടിഞ്ഞാറ് വാർഡ്
- ബീച്ച് വാർഡ്
- വളഞ്ഞവഴി പടിഞ്ഞാറ്
- നീർക്കുന്നം പടിഞ്ഞാറ്
- എം സി എച്ച് വാർഡ്