മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°33′38″N 76°18′56″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾപൊള്ളേത്തൈ പടിഞ്ഞാറ്, വളവനാട്, പൊള്ളേത്തൈ കിഴക്ക്, കലവൂർ തെക്ക്, വലിയ കലവൂർ, പ്രീതികുളങ്ങര, കലവൂർ, പാതിരപ്പള്ളി തെക്ക്, പഴയകാട്, പാതിരപ്പള്ളി, പൂങ്കാവ് പടിഞ്ഞാറ്, ചെട്ടികാട്, പൂങ്കാവ് കിഴക്ക്, ചെറിയപൊഴി, സർവ്വോദയപുരം, പാട്ടുകളം, ഓമനപ്പുഴ, മങ്കടക്കാട്, കോർത്തുശ്ശേരി, കാട്ടൂർ കിഴക്ക്, പഞ്ചായത്ത് ഓഫീസ്, ശാസ്ത്രി ഭാഗം, വാഴക്കൂട്ടം പൊഴി
വിസ്തീർണ്ണം20.6 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ45,335 (2001) Edit this on Wikidata
പുരുഷന്മാർ • 22,423 (2001) Edit this on Wikidata
സ്ത്രീകൾ • 22,912 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G040403
LGD കോഡ്220975

ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.

അതിരുകൾ[തിരുത്തുക]

ഐതിഹ്യം[തിരുത്തുക]

മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി(ശിവലിംഗം)പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന്.[1].മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു; മാരന്റെ അരി = കാമദേവൻറെ ശത്രു - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.[2].

തൊഴിൽ[തിരുത്തുക]

തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്.

വാർഡുകൾ[തിരുത്തുക]

വാർഡ് നമ്പർ വാർഡിൻറെ പേര്
1 പൊള്ളേത്തൈ പടിഞ്ഞാറ്
2 പൊള്ളേത്തൈ കിഴക്ക്
3 വളവനാട്
4 പ്രീതികുളങ്ങര
5 കലവൂർ
6 കലവൂർ തെക്ക്
7 വലിയ കലവൂർ
8 പഴയകാട്
9 പാതിരപ്പള്ളി
10 പാതിരപ്പള്ളി തെക്ക്
11 പൂങ്കാവ് കിഴക്ക്
12 പൂങ്കാവ് പടിഞ്ഞാറ്
13 ചെട്ടികാട്
14 പാട്ടുകളം
15 ഓമനപ്പുഴ
16 ചെറിയ പൊഴി
17 സർവ്വോദയപുരം
18 കാട്ടൂർ കിഴക്ക്
19 പഞ്ചായത്ത് ഓഫീസ്
20 മങ്കടക്കാട്
21 കോർത്തുശ്ശേരി
22 വാഴക്കൂട്ടം പൊഴി
23 ശാസ്ത്രിഭാഗം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ആര്യാട്
വിസ്തീര്ണ്ണം 19.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45,335
പുരുഷന്മാർ 22,423
സ്ത്രീകൾ 22,912
ജനസാന്ദ്രത 2377
സ്ത്രീ : പുരുഷ അനുപാതം 1022
സാക്ഷരത 95%

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഹയർ സെക്കെണ്ടറി സ്കൂളുകൾ[തിരുത്തുക]

  • ഹോളി ഫാമിലി ഹയർ സെക്കെണ്ടറി സ്കൂൾ കാട്ടൂർ

ഹൈസ്കൂളുകൾ[തിരുത്തുക]

  • ഗവണ്മെന്റ് ഹൈസ്ക്കൂൾ പൊള്ളത്തൈ
  • മേരി ഇമ്മാകുലേറ്റ്‌ ഹൈസ്ക്കൂൾ പൂങ്കാവ്

അപ്പർ പ്രൈമറി സ്കൂളുകൾ[തിരുത്തുക]

  • ശ്രീ ചിത്തിര മഹാരാജ വിലാസം അപ്പർ പ്രൈമറി സ്കൂൾ ചെട്ടികാട്

ലോവെർ പ്രൈമറി സ്കൂളുകൾ[തിരുത്തുക]

  • ശ്രീ രാജരാജേശ്വരി ലോവെർ പ്രൈമറി സ്കൂൾ പാട്ടുകളം
  • സെയിന്റ് ആന്റണിസ് ലോവെർ പ്രൈമറി സ്കൂൾ ഓമനപ്പുഴ

അവലംബം[തിരുത്തുക]

  1. http://lsgkerala.in/mararikulamsouthpanchayat/about/[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-07.