ആലപ്പുഴ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിലെ ഒരു നഗരസഭയാണ് ആലപ്പുഴ നഗരസഭ. ഇത് അമ്പലപ്പുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലഘട്ടങ്ങളിൽ ഇത് ആലപ്പി എന്നറിയപ്പെട്ടിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കുന്നു. പഴവീട്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ്, ആര്യാട് തെക്ക് വില്ലേജിൻറെ ഒരു ഭാഗം എന്നീ വില്ലേജുകൾ നഗരസഭയിൽ ഉൾപ്പെടുന്നു. ആലപ്പുഴയാണ് നഗരസഭയിലെ അസംബ്ലി മണ്ഡലവും പാർലമെന്റ് മണ്ഡലവും.52 വാർഡുകൾ ആണ് ആലപ്പുഴ നഗര സഭയിൽ ഉള്ളത്. ശ്രീ:ഇല്ലിക്കൽ കുഞ്ഞുമോൻ ആണ് ഇപ്പോഴത്തെ നഗരസഭാ ചെയർമാൻ. ജ്യോതിമോൾ വൈസ് ചെയർ പേഴ്സണും.

അതിരുകൾ[തിരുത്തുക]

  • വടക്ക്: ആര്യാട് പഞ്ചായത്ത്
  • തെക്ക്: പുന്നപ്ര പഞ്ചായത്ത്
  • കിഴക്ക്: പള്ളാത്തുരത്തി ആറ്
  • പടിഞ്ഞാറ്: അറബി കടൽ

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_നഗരസഭ&oldid=3237814" എന്ന താളിൽനിന്ന് ശേഖരിച്ചത്