പട്ടണക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടണക്കാട് ഗ്രാമ പഞ്ചായത്ത്
Kerala locator map.svg
Red pog.svg
പട്ടണക്കാട് ഗ്രാമ പഞ്ചായത്ത്
9°43′55″N 76°19′07″E / 9.731861111444°N 76.31868888922°E / 9.731861111444; 76.31868888922
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, പട്ടണക്കാട് പോസ്റ്റ് ഓഫീസ്, പട്ടണക്കാട് ബ്ളോക്ക്പഞ്ചായത്ത് ഓഫീസ്, പട്ടണക്കാട് പോലീസ് സ്റ്റേഷൻ
പട്ടണക്കാട്
വിസ്തീർണ്ണം 15.36ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,235
ജനസാന്ദ്രത 1903/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688531
+91478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കരിനിലങ്ങൾ (കോൾപ്പാടം),അന്ധകാരനഴി കടൽത്തീരം, കയർ ഉൽപ്പന്നങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 15.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടണക്കാട് ഗ്രാമപഞ്ചായത്ത്[1]. പഞ്ചായത്തിന്റെ പതിനെട്ടും പത്തൊൻപതും വാർഡുകൾ കടൽതീരത്തോട് ചേർന്നു കിടക്കുന്നു. സമതലത്തിൽ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകത.

ചരിത്രം[തിരുത്തുക]

പഞ്ചായത്തുൾപ്പെട്ട കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ കീഴിലായിരുന്നു[2]. മാർത്താണ്ഡവർമ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. കൊച്ചിയുടെ ഭരണത്തിലിരിക്കവെയാണ് പഞ്ചായത്തിന്റെ മൂന്നിലൊന്നു പ്രദേശത്തോളം വരുന്ന ഫലഭൂയിഷ്ഠമായ വെട്ടക്കൽ പ്രദേശം ജൂതവംശജരായ കോച്ചായ്ക്ക് പാരിതോഷികമായി പതിച്ചുകൊടുക്കാനിടയായത്. കോച്ചായ്ക്ക് പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടവുമായി ബന്ധപ്പെടുത്തി വെട്ടക്കൽ എന്ന പേരിൽ അറിയപ്പെടുന്നത്. രാജവാഴ്ച നിലനിന്നിരുന്നകാലത്തു പഞ്ചായത്തുപ്രദേശമാകെ ജന്മിത്തത്തിന്റേയും നാടുവാഴികളുടേയും ചവിട്ടടിയിലായിരുന്നു. യഹൂദ വംശജനായ വെട്ടക്കൽ കോച്ചാ, തിരുമല ദേവസ്വം, പാലിയം ആനക്കോട്, പാറായി എന്നിവരായിരുന്നു പ്രധാന ജന്മികൾ. മാന്യമായ കൂലിവ്യവസ്ഥകളും, മാനമായി ജീവിക്കുവാനും, മാറുമറയ്ക്കാനുള്ള അവകാശവുമൊക്കെ നിഷേധിക്കപ്പെട്ട അവശരായ പിന്നോക്കക്കാരെ കൂലിഅടിമകളായി നിലനിർത്താൻ നാടുവാഴിത്തവും ജന്മിത്തവും ശ്രമിച്ചിരുന്നു. നവോത്ഥാനപ്രസ്ഥാനം വഴിയും ഉത്തരവാദപ്രക്ഷോഭങ്ങൾ വഴിയും ഇതിനെതിരെയുള്ള പോരാട്ടം ക്രമേണ ആരംഭിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണ നവോത്ഥാന പ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. വിദ്യാഭ്യാസംകൊണ്ട് സ്വതന്ത്രരാകുവാനുളള ഗുരുവിന്റെ ആഹ്വാനമാണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ വിദ്യാലയമായ പാറയിൽ ഭാരതിവിലാസം എൽ പി സ്ക്കൂളിന്റെ സ്ഥാപനത്തിന് പാറയിൽ കുടുംബ കാരണവരായ കൊച്ചുരാമൻ വൈദ്യന് പ്രേരണയായി ഭവിച്ചത്.

തൊഴിൽ[തിരുത്തുക]

തെങ്ങ്, നെല്ല്, ഇടവിളകൾ എന്നിവയായിരുന്നു ഇവിടുത്തെ കൃഷി. 4 കിലോമീറ്ററോളം നീളം വരുന്ന സമുദ്രതീരത്തെ ഏതാണ്ട് 4000 ത്തോളം ആളുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും കയർ ഉൽപ്പന്നങ്ങളുടെ ഉല്പാദനവും അനുബന്ധ ചെറുകിടവ്യവസായങ്ങളും പ്രവർത്തിക്കുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പട്ടണക്കാട് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. [3]


അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വയലാർ പഞ്ചായത്ത്
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - തുറവൂർ പഞ്ചായത്ത്
  • തെക്ക്‌ - കടക്കരപ്പള്ളി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. വീയാത്ര
  2. പാറയിൽ
  3. പൊന്നാംവെളി വടക്ക്
  4. പൊന്നാംവെളി
  5. പട്ടണക്കാട്
  6. ഹൈസ്കൂൾ വാർഡ്
  7. പുതിയകാവ്
  8. ഉഴുവ
  9. ഉഴുവ പടിഞ്ഞാറ്
  10. അത്തിക്കാട്
  11. കോതകുളങ്ങര
  12. മേനാശ്ശേരി
  13. വെട്ടയ്ക്കൽ
  14. കോനാട്ടുശ്ശേരി വടക്ക്‌
  15. കോനാട്ടുശ്ശേരി തെക്ക്‌
  16. അരാശുപുരം
  17. ആറാട്ടുവഴി
  18. വെട്ടയ്ക്കൽ പടിഞ്ഞാറ്
  19. അന്ധകാരനഴി
  • മുകളിലെ 1,2, 17 എന്നീ വാർഡുകൾ അന്ധകാരനഴി പ്രദേശത്തും 13 മുതൽ 18 വരെ വാർഡുകൾ വെട്ടക്കൽ പ്രദേശത്തും ഉൾപ്പെടുന്നവയാണ്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് പട്ടണക്കാട്
വിസ്തീര്ണ്ണം 15.36 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,235
പുരുഷന്മാർ 14,349
സ്ത്രീകൾ 14,886
ജനസാന്ദ്രത 1903
സ്ത്രീ : പുരുഷ അനുപാതം 1037
സാക്ഷരത 93%

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പട്ടണക്കാട് ഗ്രാമപഞ്ചായത്ത്". മൂലതാളിൽ നിന്നും 2012-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-17.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-02.
  3. നൂറ്റെട്ട് ശിവക്ഷെത്രങ്ങൾ: കുഞ്ഞിക്കുട്ടൻ ഇളയത്