വെട്ടക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെട്ടക്കൽ
Kerala locator map.svg
Red pog.svg
വെട്ടക്കൽ
9°43′40″N 76°18′01″E / 9.727708888889°N 76.300286111111°E / 9.727708888889; 76.300286111111
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങൾ പട്ടണക്കാട് വില്ലേജ് ഓഫീസ്, വെട്ടക്കൽ പോസ്റ്റ് ഓഫീസ്
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
688529
+91478
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കരിനിലങ്ങൾ(കോൾപ്പാടം), കടൽത്തീരം (beach), കയർ ഉൽപ്പന്നങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശഗ്രാമമാണ് വെട്ടക്കൽ. പട്ടണക്കാട് പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടയ്ക്കൽ, കോനാട്ടുശ്ശേരി വടക്ക്‌,കോനാട്ടുശ്ശേരി തെക്ക്‌, അരാശുപുരം, ആറാട്ടുവഴി, വെട്ടയ്ക്കൽ പടിഞ്ഞാറ് എന്നീ വാർഡുകൾ വെട്ടക്കൽ ഗ്രാമത്തിൽ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഇന്നു ചേർത്തല എന്നറിയപ്പെടുന്ന കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു.[1] കൊച്ചിയുടെ ഭരണത്തിലിരിക്കവേ കരപ്പുറത്തെ ഫലഭൂയിഷ്ഠമായ വെട്ടക്കൽ പ്രദേശം ജൂതവംശജരായ കോച്ചായ്ക്ക് പാരിതോഷികമായി പതിച്ചുകൊടുത്തു. കോച്ചായ്ക്ക് പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടവുമായി ബന്ധപ്പെടുത്തി വെട്ടക്കൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ പ്രദേശത്ത് വെട്ടം പകർന്നു നിന്നിരുന്ന വലിയൊരു കൽവിളക്കുണ്ടായിരുന്നുവെന്നുവെന്നും അതിൽ നിന്നാണു വെട്ടക്കൽ എന്ന പേരുണ്ടായതെന്നും ചില പഴമക്കാർ പറയുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. എങ്കിലും വെട്ടക്കൽ പ്രദേശം കോച്ചായുടെ ജൻമിത്തത്തിൻ കീഴിൽ തന്നെ തുടർന്നു. രാജവാഴ്ചക്കാലത്തു് വെട്ടക്കൽ ഗ്രാമം പൂർണ്ണമായും ജന്മിത്തത്തിൻ കീഴിൽ തന്നെ ആയിരുന്നു.ജോലിക്കു ന്യായമായ കൂലിയോ മാന്യമായി ജീവിക്കാനുള്ള അവകാശമോ നാൽകാതെ ജൻമികൾ കീഴാളരെ അടിച്ചമർത്തിയിരുന്നു. നവോത്ഥാനപ്രസ്ഥാനം വഴിയും നിവർത്തന പ്രക്ഷോഭങ്ങൾ വഴിയും ക്രമേണ ഇതിനെതിരെയുള്ള പോരാട്ടം ആരംഭിച്ചു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണ നവോത്ഥാന പ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. ഇസ്രായേലിൻറെ രൂപീകരണത്തെ തുടർന്ന്,കോച്ചായുടെ കൊട്ടാരം കേരള സർക്കാറിന് വിട്ടു കൊടുത്തു കൊണ്ട് ജൂതർ വെട്ടക്കൽ നിന്നും മടങ്ങിപ്പോയി. കോച്ചായുടെ കൊട്ടാരമാണ് ഇന്ൻ നിലവിലുള്ള വെട്ടക്കൽ സർക്കാർ ആശുപത്രി കെട്ടിടം.

അതിരുകൾ[തിരുത്തുക]

കിഴക്ക് പട്ടണക്കാട് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കടക്കരപ്പള്ളി, വടക്ക് അന്ധകാരനഴി എന്നിവയാണ് ഈ ഗ്രാമത്തിന്റെ അതിരുകൾ.

തൊഴിലുകൾ[തിരുത്തുക]

കൃഷി, മത്സ്യബന്ധനം, കയർ - കയറുൽപന്ന നിർമ്മാണം തുടങ്ങിയവയാണ് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴിലുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

കോനാട്ടുശ്ശേരി ഗവ: ലോവർ പ്രൈമറി സ്കൂൾ ആണ് ഈ ഗ്രാമത്തിലെ ഏക വിദ്യാലയം.

സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]

വെട്ടക്കൽ ഗവ: ആശുപത്രി, പട്ടണക്കാട് വില്ലേജ് ഓഫീസ്, വെട്ടക്കൽ പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ[തിരുത്തുക]

മൂർത്തിക്കൽ ക്ഷേത്രം, ആരാശുപുരം സെൻറ് ജോർജ്ജ് പള്ളി,ആറാട്ടുവഴി ശ്രീരാമ ക്ഷേത്രം, വെട്ടക്കൽ ജുമാ മസ്ജിദ്, ആറാട്ടുവഴി അവർ ലേഡി ഓഫ് അസംപ്ഷൻ പള്ളി, ശ്രീ ഘണ്ഠാകർണ്ണ ക്ഷേത്രം, വെട്ടക്കൽ (ബീച്ച്)സെൻറ് ആന്റണീസ് പള്ളി എന്നിവയാണ് ഇവിടെയുള്ള പ്രധാന ആരാധനാലയങ്ങൾ.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റെയും അവാർഡ് നേടിയ വിജയമ്മ ടീച്ചർ കോനാട്ടുശ്ശേരി ഗവ: എൽ. പി. സ്കൂളിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു[2]. മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ജേതാവായ വെട്ടക്കൽ മജീദും ഈ ഗ്രാമവാസിയാണ്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെട്ടക്കൽ&oldid=3330846" എന്ന താളിൽനിന്ന് ശേഖരിച്ചത്