ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ പൂർണ്ണമായും ഭാഗികമായി അമ്പലപ്പുഴ താലൂക്കിലുമായാണ് 151.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ എടത്വാ, കൈനകരി, ചമ്പക്കുളം, തകഴി, തലവടി, നെടുമുടി എന്നിവയാണ്. 1961-ലാണ് ഈ ബ്ളോക്ക് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - പുന്നകുന്ന്-പുളിങ്കുന്ന് റോഡും, മണിമലയാറും
  • പടിഞ്ഞാറ് - പൂക്കൈതയാറും, വേമ്പനാട് കായലും
  • വടക്ക് - മണിമലയാർ
  • തെക്ക്‌ - കുരങ്കഴിത്തോട്, അരിതോട്, കരിയാർതോട് എന്നീ നീരൊഴുക്കുകൾ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

  1. എടത്വാ ഗ്രാമപഞ്ചായത്ത്
  2. കൈനകരി ഗ്രാമപഞ്ചായത്ത്
  3. ചമ്പക്കുളം ഗ്രാമപഞ്ചായത്ത്
  4. തകഴി ഗ്രാമപഞ്ചായത്ത്
  5. തലവടി ഗ്രാമപഞ്ചായത്ത്
  6. നെടുമുടി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
താലൂക്ക് കുട്ടനാട്
വിസ്തീര്ണ്ണം 151.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 123,317
പുരുഷന്മാർ 60,440
സ്ത്രീകൾ 62,877
ജനസാന്ദ്രത 813
സ്ത്രീ : പുരുഷ അനുപാതം 1040
സാക്ഷരത 97%

വിലാസം[തിരുത്തുക]

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്
തെക്കേക്കര - 688503
ഫോൺ‍‍ : 0477 2702294
ഇമെയിൽ‍‍ : bdochm@yahoo.co.in

അവലംബം[തിരുത്തുക]