പടനിലം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നൂറനാട് പടനിലം | |
---|---|
പട്ടണം | |
Nickname(s): പക്ഷിഗ്രാമം | |
രാജ്യം | ഇന്ത്യ |
State | Kerala |
District | Alappuzha |
• ഭരണസമിതി | Nooranad Panchayath |
• ആകെ | 21 ച.കി.മീ.(8 ച മൈ) |
(2001) | |
• ആകെ | 24,455 |
• ജനസാന്ദ്രത | 1,149/ച.കി.മീ.(2,980/ച മൈ) |
Demonym(s) | നൂറനാട്ടുകാർ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 690529 |
വാഹന റെജിസ്ട്രേഷൻ | KL 31,KL 4 |
Nearest city | Kollam |
Lok Sabha constituency | Mavelikkara |
Vidhan Sabha constituency | Mavelikkara |
Civic agency | Nooranad Panchayath |
Sex ratio | 1.089 ♀/♂ |
Literacy | 94% |
ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖമായ സാംസ്കാരിക കേന്ദ്രമാണ് പടനിലം. യുദ്ധഭൂമി എന്നാണ് പടനിലം എന്ന വാക്കിനർത്ഥം. നൂറനാട് പാറ - പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോത്സവത്തിന് പേരുകേട്ട ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിലാണ് ഏഷ്യയിലെ വലിയ കെട്ടുകാളയെ എഴുന്നള്ളിക്കുന്ന കെട്ടുത്സവം നടക്കുന്നത്.[1] ശിവരാത്രി മഹോത്സവത്തിന്റെഭാഗമായിആണ് ഈ കെട്ടുകാഴ്ച നടത്തുന്നത്.[1] ശബരിമലയുടെ ഒരു പ്രധാനപ്പെട്ട ഇടത്താവളം കൂടിയാണ് പടനിലം ക്ഷേത്രം. മതമൈത്രിക്ക് പേരുകേട്ട ഇടമാണ് നൂറനാട് പടനിലം. ഏതു മതത്തിൽ പെട്ട ജനങ്ങൾക്കും ആരാധന നടത്താവുന്ന ക്ഷേത്രമാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിൽ മുതലായവയോ ഇല്ല. ക്ഷേത്രത്തിന്റെ മേല്ക്കൂര ആൽ, മാവ്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാണ് പ്രദാനം ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം.
ആരാധനാലയങ്ങൾ
[തിരുത്തുക]- പടനിലം പരബ്രഹ്മ ക്ഷേത്രം
- കാവിൽ ശ്രീ ഭഗവതി ക്ഷേത്രം
- മുതുകട്ടുകര ഭഗവതി ക്ഷേത്രം
- നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടിൽ ക്ഷേത്രം
- സെ:തോമസ് ഓര്ത്തഡോക്സ് ചർച്ച് പടനിലം
- ഫാത്തിമ മാതാ ദേവാലയം കിടങ്ങയം
- ഇസ്ലാമിക് കൾച്ചറൽ സെന്റർ
- പള്ളിമുക്കം ശ്രീ ഭദ്രകാളീ ക്ഷേത്രം
- കൊക്കാട്ട് ശ്രീ ഭദ്രകാളീ ക്ഷേത്രം
- തട്ടുപുരയ്ക്കൽ ദേവീ ക്ഷേത്രം
- വടക്കടത്തുകാവ് ദേവി ക്ഷേത്രം
- പാലമേൽ കിടങ്ങയം ശ്രീ ധർമശാസ്താ ക്ഷേത്രം
- കൂമ്പുളു മല മലനട ക്ഷേത്രം പുലിമേൽ
- St.Theresa's malankara catholic churuch edappone pattoor
സ്ഥാപനങ്ങൾ
[തിരുത്തുക]- നൂറനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം
- നൂറനാട് വില്ലേജ് ഓഫീസ്
- പി.കെ.പി. പോറ്റി സ്മാരകം
- നൂറനാട് കുടുബ ആരോഗ്യ കേന്ദ്രം
- നൂറനാട് ലെപ്രസി സാനറ്റോറിയം
- നൂറനാട് സഹകരണ സംഘം
- നൂറനാട് കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- L.C ഓഫീസ് CPI(M)
- പടനിലം HSS
- പാലമേൽ LPS
- GSMLPS പുലിമേൽ (ഇഞ്ചക്കാട്ട് സ്കൂൾ)
- ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജ്
- മാവേലി സ്റ്റോർ, പാറ്റൂർ നൂറനാട്
- പ്രതിഭാ യുവശക്തി, പടനിലം
മണ്മറഞ്ഞ ബഹുമാന്യ വ്യക്തിത്വങ്ങൾ
[തിരുത്തുക]- കൊയ്പ്പള്ളിമഠം നാരായണ ഭട്ടതിരി
- ഗീവർഗീസ് കൊച്ചുകുഞ്ഞു ആശാൻ
- പി കെ .പി പോറ്റി
- ടി ജി തങ്കപ്പൻ പിള്ളൈ
- ശിവപാലൻ ഉണ്ണിത്താൻ
- പി.കെ.വർഗ്ഗീസ് (തോമസ്- ഗ്രീൻലാൻഡ്)
സാംസ്കാരിക സാഹിത്യ വ്യക്തിത്വങ്ങൾ
[തിരുത്തുക]- വേണാട് ശിവൻ കുട്ടി (സാഹിത്യം )
- അജന്താലയം അജിത്കുമാർ (എം. ഡി മംഗളം ടി വി ചാനൽ - ദിനപത്രം )
- റേഡിയോ സ്റ്റാർ തങ്കപ്പൻ (ചെണ്ട )
- വിശ്വൻ പടനിലം (അദ്ധ്യാപകൻ -സാഹിത്യം )
- റജി.വി. ഗ്രീൻലാൻഡ് -- പ്രവാസി ( സാഹിത്യം ).
- സോയസ് ബിൻ. യു എസ് ...(.സാഹിത്യം )
- സന്തോഷ് --പ്രവാസി (സാഹിത്യം )
- രേഖ ആർ താങ്കൾ (കവയത്രി)
- കലാനിധി സുബീസ് പടനിലം (ഗാനരചയിതാവ് സംഗീത സംവിധാനം, ആൽബം ഡയറക്ടർ )
- ബിജി വർഗീസ് ഗ്രീൻലാൻഡ് --ആകാശവാണി ,ജീവൻ ടി വി ..(മികച്ച ഫോട്ടോഗ്രാഫിക്ക് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അവാർഡ്[അവലംബം ആവശ്യമാണ്] മികച്ച മാധ്യമ പ്രവർത്തക അവാർഡ് ഫൊക്കാന അമേരിക്ക[അവലംബം ആവശ്യമാണ്]
- ഇടപ്പോൺ അജികുമാർ ( സാഹിത്യം)
- Padanilam parabhramam
- നൂറനാട് പ്രദീപ്-(നാടക നടൻ,സംവിധായകൻ,തിരക്കഥാകൃത്ത്,ഡബ്ബിംഗ് ആർട്ടിസ്റ്റ് )
അവലംബം
[തിരുത്തുക][1] Archived 2013-12-15 at the Wayback Machine.
- ↑ 1.0 1.1 "ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണ കെട്ടുത്സവം, ഒരുക്കങ്ങൾ ആരംഭിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2021-01-21. Retrieved 2020-09-13.