സ്ത്രീപുരുഷാനുപാതം
ദൃശ്യരൂപം
(Human sex ratio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വർഗ്ഗത്തിലെ ജീവികളിലെ സ്ത്രീജനസംഖ്യയും പുരുഷജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് സ്ത്രീപുരുഷാനുപാതം. ഇത്ജീവശാസ്ത്രത്തിലെ ഒരു പഠ്നശാഖതന്നെ ആണ്. എല്ലാ വർഗ്ഗത്തിലുള്ള ജീവികളുടെ പഠനത്തിലും ഈ അനുപാതത്തിനു പ്രസക്തി ഉണ്ടെങ്കിലും മാനവിക വിഷയങ്ങളിലാണ് ഈ വിഷയത്തിനു അധികം പ്രസക്തിയുള്ളത്. ജനസംഖ്യാശാത്രത്തിലും നരവംശശാസ്ത്രത്തിലും അന്താരാഷ്ട്ര വിഷയങ്ങളിലും എല്ലാം ഈ ഘടകം ചിന്താവിഷയമായി വരുന്നു.
മാനവിക സ്ത്രീപുരുഷാനുപാതം
[തിരുത്തുക]മനുഷ്യന്റെ കാര്യത്തിൽ സ്ത്രീപുരുഷാനുപാതം എന്നത് ഒരു പ്രദേശത്തോ, രാജ്യത്തോ, ഒരു വർഗ്ഗത്തിലോ, സമൂഹത്തിലോ ഉള്ള സ്ത്രീകളുടെയും പുരുഷന്മാരുടെ യും ജനസംഖ്യതമ്മിലുള്ള അനുപാതമാണ്.