പെരുമ്പളം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് പെരുമ്പളം ഗ്രാമപഞ്ചായത്ത്. 16.14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പളം ഗ്രാമപഞ്ചായത്ത് തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ. [1]
അതിരുകൾ[തിരുത്തുക]
- കിഴക്ക് - വേമ്പനാട്ട് കായലും എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തും
- പടിഞ്ഞാറ് - പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾ
- വടക്ക് - പനങ്ങാട് പഞ്ചായത്ത്
- തെക്ക് - കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- പട്ടേകാട്
- പനമ്പുകാട്
- ഇറപ്പുഴ
- ഹൈസ്കൂൾ
- കോയിക്കൽ
- ശാസ്താംങ്കൽ
- മുക്കം
- അരുവേലി
- എസ് കെ വി വായനശാല
- പുതുക്കാട്
- മാർക്കറ്റ്
- കുന്നത്ത്
- ആശുപത്രി
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | തൈക്കാട്ടുശ്ശേരി |
വിസ്തീര്ണ്ണം | 16.38 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9352 |
പുരുഷന്മാർ | 4651 |
സ്ത്രീകൾ | 4701 |
ജനസാന്ദ്രത | 571 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
സാക്ഷരത | 93% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perumpalampanchayat Archived 2020-08-05 at the Wayback Machine.
- Census data 2001
- ↑ "പാലം പെരുമ്പളത്തിനുള്ള ഓണസമ്മാനം: മുഖ്യമന്ത്രി". മനോരമ. ശേഖരിച്ചത് 9 സെപ്റ്റംബർ 2019.