പട്ടണക്കാട് മഹാദേവക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പട്ടണക്കാട് മഹാദേവക്ഷേത്രം. കൊച്ചിരാജാക്കന്മാരുടെ കാലത്താവാം ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്. കിഴക്കു ദർശനമായി ദേശീയപാത 47നു അഭിമുഖമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. [1]
ഐതിഹ്യം
[തിരുത്തുക]രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം ബ്രാഹ്മണ മേധാവിത്വം നിലനിൽക്കുന്ന കാലത്താവാം ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചു തുടങ്ങിയത്. [2].ആഴ്വാഞ്ചേരി തമ്പ്രക്കൾക്ക് ചേർത്തല താലൂക്കിലെ പലക്ഷേത്രങ്ങൾക്കും അധികാര സ്ഥാനമാനങ്ങൾ ഉണ്ടായിരുന്നു. അതുപോലെതന്നെ ഇവിടെ പട്ടണക്കാട് ക്ഷേത്രത്തിനും തമ്പ്രാക്കൾക്കും ബന്ധമുള്ളതായി കാണുന്നുണ്ട്. പരശുരാമൻ പ്രതിഷ്ഠനടത്തിയ ഇവിടുത്തെ ശിവപെരുമാൾ കിരാതമൂർത്തിയായിട്ടാണ് വിരാജിക്കുന്നത് [3]. പരശുരാമ പ്രാതിഷ്ഠിതമെങ്കിലും ഇവിടെ ശിവലിംഗം സ്വയംഭൂവാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ക്ഷേത്ര രൂപകല്പന
[തിരുത്തുക]കേരളത്തിലെ ആദ്യകാല ശിവക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം പടിഞ്ഞാറൻ തീരത്തെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നായി വിരാജിച്ചു പോരുന്നു. കൊച്ചി രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പുതിക്കി പണിതീർത്തത് എന്നു വിശ്വസിക്കുന്നു. ദേശീയ പാത - 47നു പടിഞ്ഞാറ് വശത്തായി കിഴക്ക് അഭിമുഖമായി ക്ഷേത്രം നിലകൊള്ളുന്നു.
ശ്രീകോവിൽ
[തിരുത്തുക]സമചതുരാകൃതിയിലുള്ള നാലമ്പലത്തിൽ ഇടത്തരം വലിപ്പമുള്ള ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിന്റെ മേൽക്കൂര പ്ലാവിൻ പലക കൊണ്ടും അതിനു മുകളിലായി ചെമ്പ് തകിടിനാൽ ഭംഗിയായി മേഞ്ഞിരിക്കുന്നു. കിഴക്കേ നാലമ്പലത്തിനു പുറത്ത് ആനക്കൊട്ടിലിൽ നിന്നാൽ ശ്രീകോവിലിന്റെ മുകളിലെ താഴികക്കുടം കണ്ട് ദർശിക്കാം. ക്ഷേത്രേശനെ തൊഴുന്ന കൂട്ടത്തിൽ ഭക്തർ ചെമ്പിൽ തീർത്തിരിക്കുന്ന ഈ താഴികകുടവും തൊഴാറുണ്ട്.
നാലമ്പലം
[തിരുത്തുക]വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ നാടൻ കുമ്മായം കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ കിഴക്കു ദർശനമായി ചതുര ശ്രീകോവിൽ. നാലമ്പല ചുമരിനോട് ചേർന്ന് തന്നെ പ്ലാവിൻ തടിയിൽ തീർത്ത വിളക്കുമാടം. ശിവരാത്രിനാളിലും, മറ്റുവിശേഷ ദിവസങ്ങളീലും ഈ വിളക്കുമാടത്തിലെ തിരികൾ മിഴിതുറക്കുന്നു. നാലമ്പലം പൂർണ്ണമായും ഓട് മേഞ്ഞിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ തന്നെയാണ് തിടപ്പള്ളിയും പണിതീർത്തിരിക്കുന്നത്. തെക്കു കിഴക്കേമൂലയിലായി വിസ്താരമേറിയ തിടപ്പള്ളിയാണ് ഇവിടുത്തേത്. നാലമ്പലത്തിനോട് അനുബന്ധിച്ചുതന്നെയാണ് വലിയ ബലിക്കൽപ്പുരയും പണിതീർത്തിരിക്കുന്നത്. സാമാന്യ വലിപ്പമുള്ള വലിയബലിക്കല്ല് ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ആനക്കൊട്ടിലും, ധ്വജസ്തംഭവും
[തിരുത്തുക]നാലമ്പത്തിനു കിഴക്കു വശത്തായി കൊടിമരത്തോട് ചേർന്നുതന്നെ കേരള തനിമ ഒട്ടുംചോരാതെതന്നെ വിശാലമായ ആനക്കൊട്ടിൽ പണിതീർത്തിട്ടുണ്ട്. കൂറ്റൻ വട്ടത്തൂണുകളാൽ മനോഹരമാണ് ഈ ആനക്കൊട്ടിൽ. ആനക്കൊട്ടിലും ഓട് മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ചെമ്പിൽ വാർത്ത ഇവിടുത്തെ ധ്വജസ്തംഭം തരണല്ലൂർ പരമ്പരയെ സ്മരിക്കുന്നു. പണ്ടുകാലത്ത് തരണല്ലൂർക്ക് അവകാശപ്പെട്ടതാവാം ഇവിടുത്തെ ക്ഷേത്ര തന്ത്രം.
ഉപദേവ പ്രതിഷ്ഠകൾ
[തിരുത്തുക]- ഗണപതി
- സുബ്രഹ്മണ്യൻ
- നാഗരാജാവ്, നാഗയക്ഷി
- അയ്യപ്പൻ
- യക്ഷി
പൂജാദിധികളും, വിശേഷങ്ങളും
[തിരുത്തുക]നിത്യപൂജകൾ
[തിരുത്തുക]ശിവരാത്രി
[തിരുത്തുക]തിരുവുത്സവം
[തിരുത്തുക]ശിവരാത്രിയെ തുടർന്ന് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുവുത്സവമാണ് ഇവിടെ കൊണ്ടാടുന്നത്. കുംഭമാസത്തിലെ തിരുവോണം നാളിലാണ് കൊടിയേറ്റം. ഭരണിനാളിൽ ആറാട്ട് നടത്തുന്ന അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.