Jump to content

കീച്ചേരിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേച്ചേരിപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കേരളത്തിൽ മച്ചാട്ടുമലയിൽ നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് കേച്ചേരിപ്പുഴ.

(വാഴാനി ഡാം ആണ് പ്രധാന സ്രോതസ്സ് )‌

51 കിലോമീറ്ററാണ് നീളം. ചൂണ്ടൽ എന്ന സ്ഥലത്തു വച്ച് ചൂണ്ടൽ തോടുമായി ചേർന്ന് ചേറ്റുവ കായലിൽ പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. കേച്ചേരിപ്പുഴ, ആളൂർപ്പുഴ, വടക്കാഞ്ചേരിപ്പുഴ (നീലാറ ) എന്നുംകൂടി ഇതറിയപ്പെടുന്നു.

400 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. തൃശ്ശൂർ ജില്ലയിലൂടെയാണ് ഈ നദി പൂർണ്ണമായും ഒഴുകുന്നത്. വടക്കാഞ്ചേരി, നെല്ലുവായ്, കേച്ചേരി, ആളൂർ തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. ഈ നദിയുടെ കരയിലെ കേച്ചേരി ഗ്രാമത്തിൽ ജനിച്ച പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്.പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത് ഈ നദി തീരത്താണ്.

2018 ഓഗസ്റ്റ് പകുതിയോടുകൂടി വാഴാനി ഡാം തുറന്നപ്പോൾ വടക്കാഞ്ചേരി ഉൾപ്പെടെ പല പ്രദേശങ്ങളെയും ഈ പുഴ വെള്ളത്തിനടിയിലാക്കി.

"https://ml.wikipedia.org/w/index.php?title=കീച്ചേരിപ്പുഴ&oldid=4083924" എന്ന താളിൽനിന്ന് ശേഖരിച്ചത്