തൊടുപുഴയാർ
Jump to navigation
Jump to search
തൊടുപുഴയാർ ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ നിന്നാണ്. ഈ നദി മൂവാറ്റുപുഴയാറിൽ സംഗമിക്കുന്നു. വേനൽക്കാലത്തും വറ്റാത്ത നദികളിലൊന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം ഈ നദിയിലാണ് എത്തിച്ചേരുന്നത് എന്നതാണ് അതിനു കാരണം. തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് ഈ നദി ഒഴുകുന്നത്.
തൊടുപുഴ എന്ന പേര് ‘തോട്’ (കനാൽ) എന്നും ‘പുഴ’ (നദി) എന്നുമുള്ള രണ്ട് വാക്കുകളിൽ നിന്നും ഉത്ഭവിച്ചതായി പറയപ്പെടുന്നു. ഇവിടെ ഒഴുകിയിരുന്ന ഒരു കനാൽ ഒടുവിൽ നഗരമദ്ധ്യത്തിലൂടെ ഒഴുകുന്ന നദിയായി മാറിയെന്നാണ് അഭ്യൂഹം. ‘തൊടു’ (തൊടുക) എന്നും ‘പുഴ’ (പുഴ) എന്നുമുള്ള രണ്ടു വാക്കുകൾ, ഈ നഗരം പുഴയെ തൊടുന്നു എന്ന രീതിയിൽ രൂപാന്തരം പ്രാപിച്ചതായും അഭ്യൂഹങ്ങളുണ്ട്. [1]
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Thodupuzha River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |