ശാസ്താംകോട്ട കായൽ
ശാസ്താംകോട്ട കായൽ | |
---|---|
സ്ഥാനം | ശാസ്താംകോട്ട, കൊല്ലം, കേരളം |
നിർദ്ദേശാങ്കങ്ങൾ | 9°02′N 76°38′E / 9.03°N 76.63°ECoordinates: 9°02′N 76°38′E / 9.03°N 76.63°E |
Catchment area | 12.69 km2 |
ഉപരിതല വിസ്തീർണ്ണം | 373 ha |
ശരാശരി ആഴം | 6.53m |
പരമാവധി ആഴം | 15.2m |
Water volume | 22.4 M.m3 |
ഉപരിതല ഉയരം | 33m |
അധിവാസ സ്ഥലങ്ങൾ | കരുനാഗപ്പള്ളി, ശാസ്താംകോട്ട |
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്[1]. കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.
പശ്ചിമ ഘട്ടത്തിൽ ആര്യങ്കാവ്, കുളത്തൂപ്പുഴ, തെന്മല എന്നിവിടങ്ങളിലെ ഗിരിശൃംഗങ്ങളിൽ നിന്ന് ഉത്ഭവിച്ച്, അഷ്ടമുടിക്കായലിൽപതിക്കുന്ന കല്ലടയാറ്, ഈ തടാകത്തിനു സമീപത്തു കൂടി ഒഴുകുന്നു. കല്ലടയാറിന്റെ പതനമുഖവും ഈ തടാകത്തിനു സമീപത്താണ്. ചരിത്രാതീത കാലത്ത് അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും ഒന്നായി കിടക്കുകയായിരുന്നെന്നും കല്ലടയാറ്റിലൂടെ ഒഴുകിയെത്തിയ എക്കൽ അടിഞ്ഞു രൂപം കൊണ്ടതാണ് ഈ രണ്ടു തണ്ണീർത്തടങ്ങളെയും വേർതിരിക്കുന്ന പടിഞ്ഞാറെ കല്ലട എന്നും പറയപ്പെടുന്നു.
പടിഞ്ഞാറെ കല്ലട പഞ്ചായത്തു പ്രദേശത്ത് മണ്ണിനടിയിൽ നിന്നു ലഭ്യമാകുന്ന ശുദ്ധമായ മണൽ മുകളിൽ കൊടുത്ത പ്രസ്താവനയ്ക്ക് ദൃഷ്ടാന്തമായി പറയപ്പെടുന്നു. ഇക്കാരണത്താൽ ഈ പ്രദേശത്തേയ്ക്ക് ഉള്ള മണൽ ലോബിയുടെ കടന്നു കയറ്റവും ആഴത്തിലും വ്യാപകവും ആയിട്ടുള്ള മണൽ ഖനനവും ഈ ശുദ്ധജല തടാകത്തിന്റെ നിലനില്പിനെ തന്നെ അപകടപ്പെടുത്തും വിധം ഉള്ള ഭീഷണിയായി കഴിഞ്ഞിട്ടുണ്ട്.[2]
മേൽസൂചിപ്പിച്ച അതിരൂക്ഷമായ മണൽ ഖനനം, പടി. കല്ലട ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളിൽ നടക്കുന്ന കുന്നിടിക്കൽ, വയൽ നികത്തൽ ഉൾപ്പെടെയുള്ള തെറ്റായ ഭൂവിനിയോഗ ക്രമം, കൂടെകൂടെ മണ്ണിളക്കേണ്ടി വരുന്ന കൃഷി സമ്പ്രദായം മൂലം തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് മുതലായവ മൂലം ഈ ശുദ്ധജല തടാകം മൃതപ്രായമായി കഴിഞ്ഞിരിക്കുന്നു. ൨൦൧൦, ൨൦൧൩ (2010, 2013) എന്നീ വർങ്ങളിലുണ്ടായ അതി രൂക്ഷമായ വരൾച്ച കൂടി ഒത്തു ചേർന്നപ്പോൾ തടാകം വറ്റി വരണ്ടു തടാകം ഏതാണ്ടു് എക്കൽ പ്രദേശമായി മാറി കഴിഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്][3]
കൊല്ലം കോർപ്പറേഷൻ , സമീപ പഞ്ചായത്തുകൾ, ചവറ -പന്മന കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലേയ്ക്കായി ഒരു ദിവസം 53 ദശലക്ഷം ലിറ്റർ ജലം ഈ തടാകത്തിൽ നിന്നു പമ്പു ചെയ്യുന്നുണ്ട്. അതനുസരിച്ച് കായലിലേയ്ക്ക് ജലം ഒഴുകി എത്താതായതു മൂലവും, സമീപപ്രദേശങ്ങളിലെ ഉപരിതല മണൽ നീക്കം ചെയ്തതിൻ ഫലമായി ഉണ്ടായ മണ്ണൊലിപ്പ് മൂലവും, പടിഞ്ഞാറെ കല്ലടയിലെ മണൽ ഖനനം സൃഷ്ടീച്ച ഗർത്തങ്ങൾ തടാകത്തിലെ ജലത്തെ വലിച്ചെടുത്തതു മൂലവും തടാകം ഭീതി ജനകമായ രീതിയില് വറ്റി പോയിരുന്നു. തുടർന്നുണ്ടായ സമൃദ്ധമായ മഴ തടാകത്തെ സമൃദ്ധിയിൽ എത്തിച്ചെങ്കിലും ആശങ്ക അകന്നതായി പ്രകൃതി നിരീക്ഷകർ കരുതുന്നില്ല.
റംസാർ സൈറ്റ്[തിരുത്തുക]
2002 ആഗസ്റ്റ് മാസം 8-നു് ഈ തടാകത്തെ പ്രത്യേക സംരക്ഷണ പ്രവർത്തങ്ങൾക്ക് അർഹമായ ഇന്ത്യയിലെ 25 റംസാർ സൈറ്റുകളിൽ ഒന്നായി പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്ര തണ്ണീർത്തടസംരക്ഷണപരിപാലന ചട്ടങ്ങൾ 2010 ന്റെ ഷെഡ്യൂളിൽ ഈ തടാകത്തെ ഉൾപ്പെടുത്തുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ പോലും പ്രദേശവാസികളുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള വിവിധ പരിസ്ഥിതി സംഘടനകളുടെയും പ്രക്ഷോഭത്തിൻ ഫലമായാണു് ഈ തടാകത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.[4]
സംരക്ഷണ പ്രവർത്തനങ്ങൾ[തിരുത്തുക]
തടാകത്തിനു ചുറ്റുമുള്ള സ്വകാര്യ ഭൂമിയുടെ വിനിയോഗ രിതികളിൽ സ്വീകാര്യമായവ സംബന്ധിച്ച് സമീപവാസികളിൽ അവബോധം സൃഷ്ടിക്കുക, കൽക്കായ്യാല പോലെയുള്ള മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക, സമീപ വാസികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക, തടാകത്തിനു ചുറ്റും ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുക, സമീപ പഞ്ചായത്തുകളിൽ കുന്നിടിക്കൽ, വയൽ നികത്തൽ, മണൽ ഖനനം തുടങ്ങിയവ നിരോധിക്കുക, കൊല്ലം കോർപ്പറേഷൻ, ചവറ-പന്മന തുടങ്ങിയ ഇടങ്ങളിലെ കുടിവെള്ള ആവശ്യം നിറവേറ്റാൻ മറ്റു സ്രോതസ്സുകൾ കണ്ടെത്തുക തുടങ്ങിയവയാണു് സ്വീകാര്യമായ സംർക്ഷണ പ്രവർത്തനങ്ങൾ.[5][6][7]
അവലംബം[തിരുത്തുക]
- ↑ http://www.wetlands.org/reports/ris/2IN017en.pdf Archived 2011-05-27 at the Wayback Machine. Information Sheet on Ramsar Wetlands(RIS)
- ↑ http://www.madhyamam.com/local-news/kollam/2015/sep/09/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%82-%E0%B4%9C%E0%B4%B2%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
- ↑ http://malayalamemagazine.com/sktl/
- ↑ http://malayalam.deepikaglobal.com/ucod/CAT3_sub.asp?ccode=CAT3&newscode=182595[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://metrovaartha.com/blog/2014/07/31/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B4%BF/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-107111000021_1.htm
- ↑ http://www.deshabhimani.com/news/kerala/news-kerala-16-07-2016/575234
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
