ചെമ്പ്ര കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെ‌മ്പ്ര
Chembra.jpg
ചെ‌മ്പ്ര കൊടുമുടി
Elevation 2,100 m (6,890 ft)
Translation ചെമ്പ്ര കൊടുമുടി (മലയാളം)
Location
ചെ‌മ്പ്ര is located in Kerala
ചെ‌മ്പ്ര
ചെ‌മ്പ്ര
Location of Chembra Peak, Kerala
Location കേരളം, ഇന്ത്യ
Range പശ്ചിമഘട്ടം
Coordinates 11°33′44″N 76°3′49″E / 11.56222°N 76.06361°E / 11.56222; 76.06361Coordinates: 11°33′44″N 76°3′49″E / 11.56222°N 76.06361°E / 11.56222; 76.06361
Climbing
Easiest route Hike

കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി[1]. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.

കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.


ചിത്രശാല[തിരുത്തുക]

<img src="https://1.bp.blogspot.com/-InNq-Co5Ra8/VrSXaElriaI/AAAAAAAAIkw/RGUZGNlgX_o/s640/DSC06668.JPG" />

അവലംബം[തിരുത്തുക]

  1. "ദ ഹിന്ദുവിൽ വന്ന ലേഖനം". ശേഖരിച്ചത് 2012-10-02. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെമ്പ്ര_കൊടുമുടി&oldid=2392102" എന്ന താളിൽനിന്നു ശേഖരിച്ചത്