വെള്ളരിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellarimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു മലമ്പ്രദേശമാണ് വെള്ളരിമല. ഇവിടെ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ മലയാണ് വാവുൽ മല.[1]

വിവരണം[തിരുത്തുക]

പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്നതാണ് വെള്ളരിമല (11°27′53.13″N 76°7′30.3″E / 11.4647583°N 76.125083°E / 11.4647583; 76.125083Coordinates: 11°27′53.13″N 76°7′30.3″E / 11.4647583°N 76.125083°E / 11.4647583; 76.125083). കാമൽ‌സ് ഹമ്പ് മൌണ്ടൻസ് (Camel's Hump Mountains) എന്നും അറിയപ്പെടുന്നു. കൂടുതലും വനങ്ങൾ മേപ്പാടി വനമേഖലയിലും ചില ഭാഗങ്ങൾ താമരശ്ശേരി ഭാഗത്തും വരുന്നു. വനം വകുപ്പിന്റെ തെക്കേ വയനാട് റേഞ്ചിനു കീഴിലാണ് ഈ മേഖല. തമിഴ് നാടിലെ നീലഗിരി ചുരങ്ങളുമായി ഇതിനെ ചാലിയാർ താഴ്വര വേർതിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2339 മീറ്റർ വരെ പരമാവധി ഉയരമുള്ള ഈ പർവ്വതത്തിലാണു് ചെമ്പ്ര കൊടുമുടി (2100മീറ്റർ ഉയരം) സ്ഥിതി ചെയ്യുന്നതു്. ചാലിയാർ പുഴയുടെ ഒരു പോഷകനദിയായ ഇരുവഞ്ചി ഉത്ഭവിക്കുന്നതു് വെള്ളരിമലയുടെ പടിഞ്ഞാറെ താഴ്വരയിൽനിന്നാണു്.

എത്തിച്ചേരാൻ[തിരുത്തുക]

കോഴിക്കോട് നിന്ന് 50 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മുത്തപ്പൻ പുഴ , ആനയ്ക്കാം‌പൊയിൽ എന്നിവിടങ്ങളിൽ നിന്ന് നടപ്പാടതായി ഇവിടേക്ക് എത്തിച്ചേരാം. വഴിയിൽ 6 കി.മി നടന്നാൽ ഒലിച്ചുചാട്ടം എന്ന വെള്ളച്ചാട്ടവും കാണാം.

അവലംബം[തിരുത്തുക]

  1. "Nature's bounty in God's own country". മൂലതാളിൽ നിന്നും 2008-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളരിമല&oldid=3657224" എന്ന താളിൽനിന്ന് ശേഖരിച്ചത്