വാവുൽ മല

Coordinates: 11°25′41″N 76°07′52″E / 11.428°N 76.131°E / 11.428; 76.131
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാവുൾ മല
വാവുൾ മല is located in Kerala
വാവുൾ മല
വാവുൾ മല
കേരളത്തിലെ വാവുൽ മലയുടെ സ്ഥാനം
ഉയരം കൂടിയ പർവതം
Elevation2,339 m (7,674 ft) [1]
Prominence1,479 m (4,852 ft) [1]
Coordinates11°25′41″N 76°07′52″E / 11.428°N 76.131°E / 11.428; 76.131[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംBorder of Thamarassery Taluk, Kozhikode district and Nilambur Taluk, Malappuram district, Kerala, India
Parent rangeപശ്ചിമഘട്ടം
Climbing
Easiest routehike

കേരളത്തിലെ പശ്ചിമഘട്ട പർവ്വതനിരയിലെ വെള്ളരിമലയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ മലയാണ് വാവുൽ മല. മലപ്പുറം ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തിയിലാണ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്നും 2,339 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ നീലഗിരിക്ക് അപ്പുറത്ത് ഉത്തരഭാഗത്തെയും കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്.

വില്യം ലോഗന്റെ 1887-ലെ പ്രസിദ്ധീകരണമായ മലബാർ മാനുവലിൻറെ ആദ്യ വാല്യത്തിൽ 7,677 അടി ഉയരമുള്ള വാവുൽ മലയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

"കാമൽ ഹമ്പ് മൗണ്ടെയിൻസ്" എന്ന് അറിയപ്പെടുന്ന ഉയർന്ന പ്രകൃതിദൃശ്യമാണ്. വാവുൽ മല നീലഗിരി കുന്നുകളിൽ ഡെക്കാൺ പീഠഭൂമി, ചാലിയാർ നദീതടം എന്നിവ വേർതിരിച്ചിരിക്കുന്നു.തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ ഒരു ട്രെക്കിങ്ങാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Southern India Mountain Ultra-Prominence". Peaklist.org. Retrieved 2017-08-29.
  2. "Vavul Mala, India". Peakbagger.com. Retrieved 2017-08-29.
"https://ml.wikipedia.org/w/index.php?title=വാവുൽ_മല&oldid=3408526" എന്ന താളിൽനിന്ന് ശേഖരിച്ചത്