കുന്ദമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കുന്ദമംഗലം[1]. ആദ്യകാലത്ത് 'മാക്കൂട്ടം' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വർഷങ്ങൾക്കു മുമ്പു വയനാടുമായി ബന്ധപ്പെടാൻ ഇതിലെയുള്ള നാട്ടുവഴി മാത്രമാണുണ്ടായിരുന്നത്. പാതക്കിരുവശത്തും നിറഞ്ഞുനിന്ന മാവിൻ കൂട്ടങ്ങൾ കാരണമാണ് മാക്കൂട്ടം എന്ന പേരു വന്നതെന്നു കരുതപ്പെടുന്നു.

കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ് മെന്റ് (IIM) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതുപോലെ തന്നെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (NIT) ഇവിടെ നിന്നും 6 km അകലെ സ്ഥിതി ചെയ്യുന്നു. ഭാരത സർക്കാറിൻറെ ജലവിഭവ ഗവേഷണകേന്ദ്രം (CWRDM) കുന്ദമംഗലത്ത് നിന്നും രണ്ടു കിലോമീറ്റർ അകലെ കോട്ടാമ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂരും റയിൽവേ സ്റ്റേഷൻ കോഴിക്കോട് റെയിലവേ സ്റ്റേഷനുമാണ്.കോഴിക്കോട് മേഖലയിൽ നിന്ന് വയനാട്,തിരുവമ്പാടി മേഖലകളിലേക്ക് വരുന്ന ബസുകളുടെ പൃധാന താവളമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുന്ദമംഗലം&oldid=2600571" എന്ന താളിൽനിന്നു ശേഖരിച്ചത്