Jump to content

ആനമല മലനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anaimalai Hills എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനമല മലനിരകൾ
ചിന്നാർ വന്യജീവി സങ്കേതം
ഉയരം കൂടിയ പർവതം
Peakആനമുടി,
കേരളം
Elevation2,695 മീ (8,842 അടി)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ആനമല മലനിരകൾ is located in Kerala
ആനമല മലനിരകൾ
ആനമല മലനിരകൾ
കേരളത്തിൽ ആനമുടിയുടെ സ്ഥാനം
Countryഇന്ത്യ
Statesതമിഴ് നാട് and കേരളം
Parent rangeപശ്ചിമഘട്ടം
Topo map(Terrain)
ഭൂവിജ്ഞാനീയം
Age of rockCenozoic
100 to 80 mya
Type of rockFault[1]

കേരള-തമിഴ്‌നാട് അതിർത്തിയിൽ കേരളത്തിലെ ഇടുക്കി ജില്ലയിലും, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്ന അപ്പച്ചന്യിലുമായി സ്ഥിതിചെയ്യുന്ന ആനമല; പശ്ചിമപർവതങ്ങളുടെ ഭാഗമാണ്. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.

ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടി എന്നാ പർവ്വതരാജനും, മീശയുടെ ആകൃതിയുള്ള മീശപുലിമല(2640 മീറ്റർ) എന്നാ ഭീമൻ പർവ്വതവും ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,695 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.

പ്രദേശം

[തിരുത്തുക]

1,800-2,400 മീ. ഉയരമുള്ള ആദ്യത്തെ പ്രദേശം പൊതുവേ പുല്ലുമൂടി കാണപ്പെടുന്നു; 700-1,800 മീ. ഉയരമുള്ള രണ്ടാമത്തെ പ്രദേശം സമ്പദ്പ്രധാനമായ തേക്ക്, ഈട്ടി, ഓരില തുടങ്ങിയ വൃക്ഷങ്ങളും, മുളങ്കൂട്ടങ്ങളും ഇടതിങ്ങിയ വനങ്ങളാണ്. ഈ പ്രദേശം മിക്കവാറും റിസർവ് വനങ്ങളാക്കി മാറ്റിയിരിക്കുന്നു. കാട്ടാറുകളിലൂടെ തടികൾ വെട്ടിയൊഴുക്കി നാട്ടിലെത്തിച്ച് കോയമ്പത്തൂർ, പോതനൂർ എന്നീ റെയിൽകേന്ദ്രങ്ങളിൽനിന്നും കയറ്റുമതി ചെയ്തുവരുന്നു. വനത്തിൽ തടിപിടിക്കുന്നതിന് ആനകളെയാണ് ഉപയോഗപ്പെടുത്തിവരുന്നത്. ഭൂവിജ്ഞാനീയപരമായി നോക്കുമ്പോൾ നീലഗിരി പർവതങ്ങളുമായി ആനമലയ്ക്ക് സാജാത്യമുണ്ട്. നയിസ് (Gneiss) ശിലകൾക്കാണ് ഇവിടെ പ്രാമുഖ്യം; ഇടയ്ക്കിടെയായി ക്വാർട്ട്സ്, ഫെൽസ്പാർ എന്നിവയുടെ അടരുകളും കണ്ടുവരുന്നു.

ജനവിഭാഗങ്ങൾ

[തിരുത്തുക]

കാടർ, മൊളശ്ശർ എന്നീ ഗോത്ര വർഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകൾ. താഴ്വാരങ്ങളിൽ പുലയരും മറവരും ധാരാളമായി പാർപ്പുറപ്പിച്ചിട്ടുണ്ട്. 'കാടൻമാർ' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവർഗക്കാരുമായുള്ള സമ്പർക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശർ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവർ സ്ഥിരമായി ഒരിടത്തും പാർക്കുന്നില്ല. മലവർഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങൾ ശേഖരിച്ച് നാട്ടിൻപുറങ്ങളിൽ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിൻപുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

  1. Singh, A.P.; Kumar, Niraj; Singh, B. (2006). "Nature of the crust along Kuppam–Palani geotransect (South India) from Gravity studies: Implications for Precambrian continental collision and delamination". Gondwana Research. 10: 41–7. doi:10.1016/j.gr.2005.11.013.
  2. "Anai Mudi, India". Peakbagger.com. Retrieved 2013-03-12.
"https://ml.wikipedia.org/w/index.php?title=ആനമല_മലനിരകൾ&oldid=3408534" എന്ന താളിൽനിന്ന് ശേഖരിച്ചത്