കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം
Koyna Wildlife Sanctuary | |
---|---|
Sahyadri Tiger Reserve | |
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Satara, Maharashtra India |
Nearest city | Kolhapur and Pune |
Coordinates | 17°32′56″N 73°45′11″E / 17.54889°N 73.75306°E |
Area | 423.55 ച. �കിലോ�ീ. (4.5591×109 sq ft) |
Established | 1985 |
Governing body | Maharashtra State Forest Department |
Official name | Natural Properties - Western Ghats (India) |
Type | Natural |
Criteria | ix, x |
Designated | 2012 (36th session) |
Reference no. | 1342 |
State Party | India |
Region | Indian subcontinent |
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ സതര ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണകേന്ദ്രമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. ഇത് ഒരു ലോകപൈതൃകസ്ഥാനമാണ്. പശ്ചിമഘട്ടത്തിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
423.55 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. സമുദ്രനിരപ്പിൽ നിന്ന് 600 മുതൽ 1100 മീറ്റർ വരെ ഉയരത്തിലാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1985 ലാണ് മഹാരാഷ്ട്രയിൽ ഇത് ഒരു വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്.
സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രത്തിന്റെ വടക്കുഭാഗമാണ് കൊയ്ന വന്യജീവി സംരക്ഷണകേന്ദ്രം. തെക്കേഭാഗം ചന്ദോളി ദേശീയോദ്യാനവും പങ്കിടുന്നു.
ചരിത്രം
[തിരുത്തുക]1170 ൽ മാൾവ രാജാവായിരുന്ന ഭോജരാജാവ് നിർമ്മിച്ച വസോട കോട്ട ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ കാടുകൾക്കുള്ളിൽ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽനിന്ന് 1120 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
ചിത്രശാല
[തിരുത്തുക]-
കൊയ്ന അണക്കെട്ടും ജലസംഭരണിയും
-
ശിവസാഗർ തടാകം
-
ഇന്ത്യൻ വലിയ അണ്ണാൻ
ഇതും കാണുക
[തിരുത്തുക]- Koyna Hydroelectric Project
- Koyna Dam
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Koyna Wildlife Sanctuary
- KWS - a picture gallery Archived 2012-11-02 at the Wayback Machine.