സഹ്യാദ്രി കടുവ സംരക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Sahyadri Tiger Reserve

सह्याद्री व्याघ्र प्रकल्प
വന്യജീവി സംരക്ഷണകേന്ദ്രം
Country India
സംസ്ഥാനംമഹാരാഷ്ട്ര
സ്ഥാപിതം2008
വിസ്തീർണ്ണം
 • ആകെ1,166 ച.കി.മീ.(450 ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമറാഠി
സമയമേഖലUTC+5:30 (IST)
Governing bodyഭാരത സർക്കാർ, പരിസ്ഥിതി-വനം മന്ത്രാലയം, കടുവാ സംരക്ഷണ പദ്ധതി

ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു കടുവ സംരക്ഷണകേന്ദ്രമാണ് സഹ്യാദി കടുവ സംരക്ഷണകേന്ദ്രം. 2008ൽ ഇന്ത്യാഗവൺമെന്റാണ് ഈ സംരക്ഷണകേന്ദ്രം നിർമ്മിച്ചത്. പശ്ചിമഘട്ടത്തിന്റെ സഹ്യാദ്രി മലനിരകളിലാണ് ഈ കടുവസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര, കർണ്ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഈ കടുവസംരക്ഷണകേന്ദ്രം വ്യാപിച്ചുകിടക്കുന്നു. നിത്യഹരിതവനങ്ങളും അർദ്ധ നിത്യ ഹരിതവനങ്ങളുമാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. ആർദ്രത കൂടിയ കാലാവസ്ഥയാണ് പൊതുവേ. സതര (മഹാബലേശ്വർ, മേധ, സതര, പഠാൻ), സാംഗ്ലി(ശൈരല താലൂക്ക്), കോലാപൂർ(ശൗവാടി താലൂക്ക്), രത്നഗിരി(സംഗമേശ്വർ, ഖീഡ് താലൂക്കുകൾ) എന്നീജില്ലകളിലായി സഹ്യാദ്രി കടുവസംരക്ഷണകേന്ദ്രം വ്യാപിച്ചുകിടക്കുന്നു.

പ്രദേശം[തിരുത്തുക]

സഹ്യാദ്രി കടുവസംരക്ഷണകേന്ദ്രത്തിന്റെ വടക്കുഭാഗം കൊയ്ന വന്യജീവിസംരക്ഷണകേന്ദ്രവും തെക്കുഭാഗം ചന്ദോളി ദേശീയോദ്യാനവും പങ്കുവയ്ക്കുന്നു. രാധാനഗരി വന്യജീവിസംരക്ഷണകേന്ദ്രം കൂടി ഇതിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.

സഹ്യാദ്രി കടുവസംരക്ഷണകേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം

  • പ്രധാന പ്രദേശം: 600.12 km2 (231.71 sq mi)
  • ബഫർ പ്രദേശം: 565 km2 (218 sq mi)
  • ആകെ: 1,166 km2 (450 sq mi)

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]