Jump to content

സാംഗ്ലി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സാംഗ്ലി ജില്ല (മറാഠി ഉച്ചാരണം: [saːŋɡli]). സാംഗ്ലി നഗരമാണ് ഇതിന്റെ ആസ്ഥാനം.

ഭൂമിശാസ്ത്രം

[തിരുത്തുക]

വടക്ക് സോലാപൂർ, സത്താറ ജില്ലകളും, തെക്ക്-കിഴക്ക് കർണാടക സംസ്ഥാനവും, തെക്ക്-പടിഞ്ഞാറ് കോലാപ്പൂർ ജില്ലയും, കിഴക്ക് ഒരു ഇടുങ്ങിയ ഭാഗത്ത് രത്നഗിരി ജില്ല എന്നിവയാണ് സാംഗ്ലി ജില്ലയുടെ അതിർത്തി. മഹാരാഷ്ട്രയുടെ തെക്കേ അറ്റത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്.[1]

വർണ, കൃഷ്ണ നദികളുടെ നദീതടത്തിലാണ് സാംഗ്ലി ജില്ല സ്ഥിതി ചെയ്യുന്നത്. വാരണാ നദിയും പഞ്ചഗംഗയും പോലെയുള്ള മറ്റ് ചെറിയ നദികൾ കൃഷ്ണ നദിയിലേക്ക് ഒഴുകുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂമിയാണ് ഈ പ്രദേശത്ത്.

സാംഗ്ലി ജില്ലയ്ക്ക് വ്യത്യസ്തമായ ഒരു പരിസ്ഥിതിയുണ്ട്. ഷിരാല, വാൽവ, പാലസ് എന്നീ കിഴക്കൻ താലൂക്കുകളിൽ മഴക്കെടുതികളും വെള്ളപ്പൊക്കവും പതിവാണ്. 2005ലെ വെള്ളപ്പൊക്കത്തിൽ ദുധോണ്ടി, പുനാഡി, ഖേഡ്, വാൽവ തുടങ്ങി നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

ചരിത്രം

[തിരുത്തുക]

1949 അവസാനത്തോടെയാണ് സാംഗ്ലി ജില്ല രൂപീകരിച്ചത്. അക്കാലത്ത് ഇത് സൗത്ത് സത്താറ എന്നറിയപ്പെട്ടിരുന്നു. 1961ൽ ഈ ജില്ല സാംഗ്ലി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പഴയ സത്താറ ജില്ലയുടെ ഭാഗമായിരുന്ന ഏതാനും താലൂക്കുകൾ ചേർന്നതാണ് ഇത്. സാംഗ്ലിക്ക് ചുറ്റുമുള്ള പ്രദേശമായ കുണ്ടൽ, ചാലൂക്യരുടെ തലസ്ഥാനമായിരുന്നു. ഏകദേശം 1,600 വർഷം പഴക്കമുള്ള ഒരു പുരാതന ഗ്രാമമായിരുന്നു കുണ്ഡൽ. ക്രാന്തിസിഘ നാനാ പാട്ടീൽ, ക്രാന്തിവീർ ക്യാപ്റ്റൻ അകാരം (ദാദ) പവാർ, ശ്യാംറാവു ലാഡ്, ക്യാപ്റ്റൻ രാമചന്ദ്ര ലാഡ്, ജിഡി ലാഡ്, ശങ്കർ ജംഗം, ഹുസാബായ് ജംഗം തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ കുണ്ഡലിൽ നിന്നുള്ളവരാണ്.

അവലംബം

[തിരുത്തുക]
  1. Sawadi, A.B. (2020). महाराष्ट्राचा भूगोल [Geography of Maharashtra] (in മറാത്തി) (9th ed.). Shivajinagar, Pune, Maharashtra, India: Nirali publication. p. 4.9.
"https://ml.wikipedia.org/w/index.php?title=സാംഗ്ലി_ജില്ല&oldid=4070243" എന്ന താളിൽനിന്ന് ശേഖരിച്ചത്