കടുവാ സംരക്ഷണ പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973 ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി(ഇംഗ്ലീഷ്: Project Tiger, മറാഠി: व्याघ्रप्रकल्प). ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 28 സംസ്ഥാനങ്ങളിലായി 17 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട് (Tiger Reserves). രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെയെല്ലാം കൂടി വിസ്തീർണ്ണം 37,761ചതുരശ്ര കിലോമീറ്റർ വരും. ആന്ധ്രാപ്രദേശിലെ നാഗാർജ്ജുൻ സാഗർ ടൈഗർ റിസർവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രം. ഏറ്റവും ചെറുത് മഹാരാഷ്ട്രയിലെ പെഞ്ചും ആണ്.

അവലംബം[തിരുത്തുക]

മാതൃഭൂമി ഇയർബുക്ക് പ്ലസ് 2010, പേജ് നം: 320

ബാഹ്യകണ്ണികൾ[തിരുത്തുക]

കടുവാ സംരക്ഷണ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്

"https://ml.wikipedia.org/w/index.php?title=കടുവാ_സംരക്ഷണ_പദ്ധതി&oldid=1687110" എന്ന താളിൽനിന്നു ശേഖരിച്ചത്