മഹാബലേശ്വർ
മഹാബലേശ്വർ (महाबळेश्वर) | |
രാജ്യം | ![]() |
സംസ്ഥാനം | Maharashtra |
ജില്ല(കൾ) | സതാര |
മേയർ | |
ജനസംഖ്യ • ജനസാന്ദ്രത |
12,736 (2001—ലെ കണക്കുപ്രകാരം[update]) • 85/km2 (220/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
150 km² (58 sq mi) • 1,438 m (4,718 ft) |
വെബ്‌സൈറ്റ് | www.mahabaleshwar.in/ |
Coordinates: 17°55′18″N 73°39′20″E / 17.92172°N 73.6556°E
മഹാരാഷ്ട്ര സംസ്ഥാനത്തെ സതാര ജില്ലയിലെ ഒരു മലമ്പ്രദേശ പട്ടണമാണ് മഹാബലേശ്വർ (മറാഠി: महाबळेश्वर) (pronunciation (help·info))
പശ്ചിമഘട്ട മലനിരകളോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം[തിരുത്തുക]
മഹാബലേശ്വർ സ്ഥിതി ചെയ്യുന്നത് 17°55′N 73°40′E / 17.92°N 73.67°E അക്ഷാംശരേഖാംശത്തിലാണ്. [1] ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,353 മീറ്റർ (4,439 അടി) ആണ്
പുനെയിൽ നിന്ന് തെക്ക് പടിഞ്ഞാറ് 120 കി.മീ (75 mi) അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുംബൈ യിൽ നിന്ന് 285 കി.മീ (177 mi) അകലെയാണ് .
പ്രസിദ്ധ നദിയായ കൃഷ്ണ നദി ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്.
വിനോദ സഞ്ചാരം[തിരുത്തുക]
മഹാബലേശ്വർ ഇന്ന് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കൂടാതെ ഇവിടെ സ്ഥിതി ചെയ്യുന്ന മഹാബലേശ്വർ അമ്പലം സന്ദർശിക്കാൻ ധാരാളം ഹിന്ദു ഭക്തർ എത്താറുണ്ട്. കൂടാതെ ഇവിടെ തേൻ, സ്ട്രോബെറി എന്നിവയും ധാരാളം ഉത്പാദിപ്പിക്കപ്പെടുന്നു. സ്ട്രോബെറി, മൾബറി കൃഷിക്ക് നല്ല അനുകൂല കാലാവസ്ഥയാണ് ഇവിടുത്തേത്.
- വെണ്ണ തടാകം ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. നാലു ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടിട്ടുള്ള ഈ തടാകത്തിലെ ബോട്ട് സവാരി പ്രസിദ്ധമാണ്.
- പഞ്ചഗണി മലമ്പ്രദേശ സുഖവാസ കേന്ദ്രം മറ്റൊരു ആകർഷണമാണ്.
- മഹബലേശ്വറിൽ കേറ്റ്സ് പോയിൻടിനു അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പോയിൻട് ആണു നീഡിൽ ഹോൾ പോയിൻട്. ഇവിടെ പ്രകൃത്യാ രൂപം കൊണ്ടിട്ടുള്ള പാറകൾക്കിടയിലുള്ള വിള്ളൽ സൂചിയുടെ ദ്വാരത്തെ ഓർമ്മിപ്പിയ്ക്കുന്നു.
നീഡിൽ ഹോൾ പോയിന്റ്[തിരുത്തുക]
മഹാബലേശ്വറിൽ കേറ്റ്സ് പോയിന്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹരമായ പോയിൻട് ആണു നീഡിൽ ഹോൾ പോയിന്റ്. ഇവിടെ പ്രകൃത്യാ രൂപം കൊണ്ടിട്ടുള്ള പാറകൾക്കിടയിലുള്ള വിള്ളൽ സൂചിയുടെ ദ്വാരത്തെ ഓർമ്മിപ്പിയ്ക്കുന്നു.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001—ലെ കണക്കുപ്രകാരം[update] ലെ കണക്കെടുപ്പ് പ്രകാരം [2] ഇവിടുത്തെ ജനസംഖ്യ 12,736 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ്.
ചിത്രശാല[തിരുത്തുക]
പഞ്ചഗണി- മഹാബലേശ്വറിൽ നിന്നും .
അവലംബം[തിരുത്തുക]
- ↑ "Falling Rain Genomics, Inc - Mahabaleshwar".
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mahabaleshwar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Mahabaleshwar Homepage
വിക്കിവൊയേജിൽ നിന്നുള്ള മഹാബലേശ്വർ യാത്രാ സഹായി
- Mahabaleshwar page of Maharashtra Tourism website