ഇരവികുളം ദേശീയോദ്യാനം
മൃഗങ്ങൾ
[തിരുത്തുക]വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത് തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.[1].
ചരിത്രം
[തിരുത്തുക]ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി[2]. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
വൈവിധ്യത്തിന്റെ ഭൂവിഭാഗം
[തിരുത്തുക]97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2695 മീറ്റർ) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുൽമേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്.
ചിത്ര ശേഖരം
[തിരുത്തുക]-
ഇരവികുളം ദേശീയോദ്യാന പ്രവേശന കവാടം
-
ഇരവികുളം ദേശീയോദ്യാനത്തിലെ മ്യൂസിയത്തിന്റെ ഉൾവശം
-
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു ബോർഡ്
-
ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സന്ദർശകർ പോകുന്നു.
-
വരയാടിൻ കൂട്ടം
-
മുലയൂട്ടുന്ന വരയാട്
-
ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും മൂന്നാർ മലനിരകളിലേക്ക് ഒരു സന്ദർശക വീക്ഷണം
-
ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും സന്ദർശകരുടെ മടക്കം
അവലംബം
[തിരുത്തുക]- ↑ ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം
- ↑ "History of Eravikulam national park". Archived from the original on 2011-10-04. Retrieved 2011-11-01.