വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 71.783 ha (7,726,700 sq ft) |
മാനദണ്ഡം | vii, x |
അവലംബം | 335 |
നിർദ്ദേശാങ്കം | 30°43′48″N 79°37′03″E / 30.73°N 79.6175°E |
രേഖപ്പെടുത്തിയത് | 1988 (12th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005 |
Endangered | – |
വെബ്സൈറ്റ് | uttarakhandtourism |
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്. [1]
ഭൂപ്രകൃതി
[തിരുത്തുക]89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തു കൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.[2]