നമേരി ദേശീയോദ്യാനം

Coordinates: 27°0′36″N 92°47′24″E / 27.01000°N 92.79000°E / 27.01000; 92.79000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nameri National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമേരി ദേശീയോദ്യാനം
നമേരി ദേശീയോദ്യാനം
Map showing the location of നമേരി ദേശീയോദ്യാനം
Map showing the location of നമേരി ദേശീയോദ്യാനം
Locationഷോണിത്പുർ ആസാം ഇന്ത്യ
Nearest cityTezpur, India
Coordinates27°0′36″N 92°47′24″E / 27.01000°N 92.79000°E / 27.01000; 92.79000
Area200 കി.m2 (2.15×109 sq ft)
Established1978
Governing bodyMinistry of Environment and Forests, Government of India

നമേരി ദേശീയോദ്യാനം ആസാമിലെ ഷോണിത്പുർ ജില്ലയിലെ കിഴക്കൻ ഹിമാലയത്തിലെ അടിവാരകുന്നിൽ, തേസ്പൂരിൽനിന്ന് 35 കിലോമീറ്റർ അകലേയായി സ്ഥിതിചെയ്യുന്നു.[1] ഏറ്റവുമടുത്ത ഗ്രാമമായ ചരിദ്വാറിൽനിന്ന് 9 കിലോമീറ്റർ അകലെയാണ് നമേരി. അരുണാചൽ പ്രദേശിലെ പാഖുയി വന്യജീവി സങ്കേതവുമായി നമേരി അതിൻറെ വടക്കൻ അതിർത്തി പങ്കിടുന്നു. ഈ രണ്ടു ദേശീയോദ്യാനങ്ങളും ചേർന്നുള്ള ആകെ വലിപ്പമായ 1000 ചതുരശ്ര കിലോമീറ്ററിൽ, ഏകദേശം 200 ചതുരശ്ര കിലോമീറ്റർ പ്രദേശം നമേരി ദേശീയോദ്യാനത്തിൻറേതാണ്.[2]

Ibisbill in Nameri National Park
Nameri National Park-Kangkan Hazarika

ചരിത്രം[തിരുത്തുക]

1978 ഒക്ടോംബർ 17 ന് ഈ ഉദ്യാനത്തെ സംരക്ഷിതവനമായി പ്രഖ്യാപിച്ചു. 1985 സെപ്തംബർ 18 ന് ഇതിനെ നടൗർ സംരക്ഷണ വനത്തിന്റെ ഭാഗമായ137 ചതുരശ്ര കിലോമീറ്റർ പ്രദേശം നമേരി സങ്കേതമാക്കി മാറ്റി. 1998 നവംബർ 15 ന് ഈ പ്രദേശം ഔദ്യോഗികമായി ദേശീയോദ്യാനമായി സ്ഥാപിക്കുമ്പോൾ 75 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു. ബ്രിട്ടീഷുകാർ കുയിൽ മീൻ എന്ന ഇനം മത്സ്യത്തെ ചൂണ്ടയിടുന്ന കാലം മുതൽ ആസാമിലെ ജിയ ഭൊരോളി നദി പ്രസിദ്ധമാണ്.[3]

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

നമേരി ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളിൽ അർദ്ധ- നിത്യ ഹരിത വനങ്ങളാണ് കാണപ്പെടുന്നത്. നദിയ്ക്കരികിലെ തുറന്ന പുൽപ്രദേശത്ത് കാണപ്പെടുന്ന തുണ്ടു ഭൂമികളിൽ കരിമ്പും, മുളങ്കാടുകളും, ഇലപൊഴിയും സസ്യങ്ങളും, ഇടതൂർന്ന വനങ്ങൾക്കിടയിൽ കാണപ്പെടുന്നു. അധിസസ്യങ്ങളും, താങ്ങുവേരുകളുള്ള സസ്യങ്ങളും വള്ളിച്ചെടികളും ഇവിടെ ധാരാളമായി കാണപ്പെടുന്നു. കുമ്പിൾ (Gmelina arborea), പൂമരുത് (Lagerstroemia speciosa), അമരി (Indigofera suffruticosa), ഇന്ത്യൻ മഹാഗണി (Chukrasia tabularis), അഗരു, രുദ്രാക്ഷം, നാഗകേസരം (Mesua ferrea) മുതലായവ ഇവിടെ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യജാലങ്ങളാണ്. ഡെൻഡ്രോബിയം, സിംബിഡിയം, ലേഡീസ് സ്ലിപ്പർ ഓർക്കിഡ് എന്നീ ഇനം ഓർക്കിഡുകളും ഇവിടെ കണ്ടുവരുന്നു. [3]

ആനസംരക്ഷണകേന്ദ്രമായും ഈ ദേശീയോദ്യാനത്തെപരിഗണിക്കപ്പെടുന്നു. ഇന്ത്യൻ കാട്ടുനായ, മ്ലാവ്, കേഴമാൻ, കടുവ, പുലി, പൂച്ച പുലി, കാട്ടു പന്നി, തേൻകരടി, മലയണ്ണാൻ, കാട്ടുപോത്ത്, ഹിമാലയൻ ബ്ളാക്ക് ബീയർ, തൊപ്പിക്കാരൻ കുരങ്ങ് എന്നീ സസ്തനികളെയും ഇവിടെ കാണപ്പെടുന്നു.

പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ഈ ഉദ്യാനം. 300-ൽപ്പരം ഇനങ്ങളുള്ള പക്ഷികളുടെ കൂട്ടത്തിൽ വൈറ്റ്-വിങെഡ് ഡക്ക്, മലമുഴക്കി വേഴാമ്പൽ, ചെങ്കഴുത്തൻ വേഴാമ്പൽ, വ്രീത്തെഡ് ഹോൺബിൽ, ഇബിസ്ബിൽ, കാട്ടുവേലിത്തത്ത, പ്ലവെർ, ഓൾഡ് വേൽഡ് ബബ്ലർ എന്നിവയും ഉൾപ്പെടുന്നു. [4]

നേരിടുന്ന ഭീഷണികൾ[തിരുത്തുക]

പ്രധാനമായും രണ്ടു ഭീഷണികളാണ് നുമേരി നേരിടുന്നത്. ഷോണിത്പുർ പ്രദേശത്തുനിന്നും തുടർച്ചയായി നടത്തുന്ന മരം വെട്ടൽ പ്രക്രിയയാൽ വനമേഖല നശിക്കാനിടവരുന്നു. 3000 ത്തിലധികം കന്നുകാലികൾ ഇവിടെ മേയുന്നതിനാൽ പുൽപ്രദേശങ്ങളും നശിക്കാനിടവരുന്നു. 2001-ൽ ഇവിടെ 18 ആനകൾ മരണപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പക്ഷിവേട്ടക്കാർ വിലമതിക്കുന്ന പക്ഷികളുടെ ചിറകുകൾക്കുവേണ്ടി അവയെ കൊന്നൊടുക്കുന്നതാണ് നമേരി നേരിടുന്ന മറ്റൊരു ഭീഷണി.[5]

നമേരി ദേശീയോദ്യാനം

അവലംബം[തിരുത്തുക]

  1. Tourism.webindia123.com
  2. "An ornithological survey in north-east India". മൂലതാളിൽ നിന്നും 2014-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-27. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  3. 3.0 3.1 "Press Information Bureau English Releases". ശേഖരിച്ചത് 2011-07-08.
  4. "Nameri-Aassam". Archived from the original on 2011-09-25. Retrieved 2011-07-07.
  5. "PROTECTED AREA UPDATE". Archived from the original on 2011-10-01. Retrieved 2011-07-08.

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നമേരി_ദേശീയോദ്യാനം&oldid=2895673" എന്ന താളിൽനിന്ന് ശേഖരിച്ചത്