ഗോവിന്ദ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗോവിന്ദ് ദേശീയോദ്യാനം. 1990-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി[തിരുത്തുക]

472 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. ചിർ പൈന്‍, സെഡർ, ഓക്ക്, ബ്ലൂ പൈന്‍, സിൽവർ ഫിർ എന്നിവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ. വർഷത്തിൽ നാലുമാസത്തോളം ഇവിടെ മഞ്ഞുവീഴ്ചയുണ്ടാകും.

ജന്തുജാലങ്ങൾ[തിരുത്തുക]

ലംഗൂർ, ഹിമാലയൻ കരിങ്കരടി, തവിട്ടുകരടി, കാട്ടുപന്നി, ഹിമപ്പുലി, കസ്തൂരിമാൻ, സാംബർ, ഘൊരാൽ, ഹിമാലയൻ താര്‍, മുള്ളൻ പന്നി, പറക്കും അണ്ണാന്‍, ഹിമാലയൻ എലി തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. ഗോൾഡൻ ഈഗിള്‍, ബ്ലാക്ക് ഈഗിൾ എന്നീ പരുന്തു വർഗ്ഗങ്ങളുൾപ്പെടെ വിവിധതരം പക്ഷിയിനങ്ങളും ഇവിടെയുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_ദേശീയോദ്യാനം&oldid=1783249" എന്ന താളിൽനിന്നു ശേഖരിച്ചത്