ഇന്ദ്രാവതി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാമനാണ് ഇന്ദ്രാവതി ദേശീയോദ്യാനം. ഇന്ദ്രാവതീ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം. 1981-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 1982 മുതൽ പ്രൊജക്ട് ടൈഗറിന്റെ കീഴിലുള്ള കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 1258 ചതുരശ്ര കിലോമീറ്ററാണ്. ഉണ്ഷ്ണമേഖല ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുളങ്കാടുകൾ നിറഞ്ഞ ഇവിറ്റെ തേക്ക് വൃക്ഷവും ധാരാളമായി കാണപ്പെടുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

കാട്ടുപോത്തുകൾ ഇവിടെ ധാരാളമായി അധിവസിക്കുന്നു. കടുവ, പുലി, സാംബർ, പുള്ളിമാൻ, ബാരസിംഗ മാൻ ‍, കാട്ടുപന്നി, കുറുക്കൻ, കഴുതപ്പുലി തുടങ്ങിയ ജന്തുക്കളെയും ഇവിടെ കാണാം.

"http://ml.wikipedia.org/w/index.php?title=ഇന്ദ്രാവതി_ദേശീയോദ്യാനം&oldid=1702142" എന്ന താളിൽനിന്നു ശേഖരിച്ചത്