ഇന്ദ്രാവതി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indravati National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാമനാണ് ഇന്ദ്രാവതി ദേശീയോദ്യാനം. ഇന്ദ്രാവതീ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം. 1981-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 1982 മുതൽ പ്രൊജക്ട് ടൈഗറിന്റെ കീഴിലുള്ള കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്.

ഭൂപ്രകൃതി[തിരുത്തുക]

ഉദ്യാനത്തിന്റെ വിസ്തൃതി 1258 ചതുരശ്ര കിലോമീറ്ററാണ്. ഉണ്ഷ്ണമേഖല ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുളങ്കാടുകൾ നിറഞ്ഞ ഇവിറ്റെ തേക്ക് വൃക്ഷവും ധാരാളമായി കാണപ്പെടുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

കാട്ടുപോത്തുകൾ ഇവിടെ ധാരാളമായി അധിവസിക്കുന്നു. കടുവ, പുലി, സാംബർ, പുള്ളിമാൻ, ബാരസിംഗ മാൻ ‍, കാട്ടുപന്നി, കുറുക്കൻ, കഴുതപ്പുലി തുടങ്ങിയ ജന്തുക്കളെയും ഇവിടെ കാണാം.