സിരോഹി ദേശീയോദ്യാനം
ദൃശ്യരൂപം
മണിപ്പൂർ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സിരോഹി ദേശീയോദ്യാനം. 1982-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]മിതോഷ്ണമേഖലാ വനങ്ങളാണ് ഇവിടെയുള്ളത്. 42 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം. സിരോഗിയിലെ പ്രധാന കൊടുമുടി മൺസൂൺ കാലത്ത് പൂക്കളാൽ നിറയുന്നു. സിരോയി ലില്ലി (ലിലിയം മക്‌ലിനെ) സ്വാഭാവികമായി വളരുന്ന ഒരേയൊരു പ്രദേശം ഇതാണ്.
ജന്തുജാലങ്ങൾ
[തിരുത്തുക]പുലി, കടുവ തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ട്രഗൊപൻ എന്ന പക്ഷിയെയും ഇവിടെ കാണുന്നു.
Sirohi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.