പന്ന ദേശീയോദ്യാനം
പന്ന ദേശീയോദ്യാനം | |
---|---|
Panna Biosphere reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Panna and Chhatarpur districts, Madhya Pradesh, India |
Nearest city | Panna, Khajuraho (25 കി.മീ (16 മൈ)) |
Coordinates | 24°43′49.6″N 80°0′38.8″E / 24.730444°N 80.010778°E |
Area | 542.67 കി.m2 (209.53 ച മൈ) |
Established | 1981 |
Visitors | 22,563 (in 2009) |
Governing body | Government of India, Ministry of Environment and Forests, Project Tiger, Madhya Pradesh |
മധ്യപ്രദേശിലെ പന്ന, ചതർപൂർ എന്നീ ജില്ലകളിലായി 542.67ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് പന്ന ദേശീയോദ്യാനം. 1981-ലാണ് ഇത് നിലവിൽ വന്നത്. ഇന്ത്യയിലെ 22-ാമത്തെയും മധ്യപ്രദേശിലെ 5-ാമത്തെയും കടുവ സംരക്ഷണകേന്ദ്രമാണിത്.[1] മഹാഭാരതത്തിലെ പാണ്ഡവർ ഇവിടെ വനവാസം കാലത്ത് എത്തിയിരുന്നതായാണ് ഐതിഹ്യം. അതിനാലാണ് ഇവിടെയുള്ള വെള്ളച്ചാട്ടത്തിനു പാണ്ഡവ് വെള്ളച്ചാട്ടം എന്ന പേര് വന്നത്. പാണ്ഡവന്മാർ താമസിച്ചിരുന്ന ഒരു ഗുഹയും ഇതിനോട് ചേർന്ന് കാണാം. വനനശീകരണം മൂലം കടുവകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് കടുവകളുടെ സംരക്ഷണത്തിനായി സർക്കാർ സംരക്ഷണ കേന്ദ്രം തുടങ്ങിയത്. ഒരു ആൺ കടുവയും ഒരു പെൺകടുവയും മാത്രമായിരുന്നു ഇവിടെ ആദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ ഉദ്യാനത്തിൽ കടുവകളെ കൂടാതെ മറ്റു മൃഗങ്ങളും ധാരാളമുണ്ട്.[2][3]
ഭൂപ്രകൃതി
[തിരുത്തുക]പന്ന സന്ദർശിക്കാൻ വരുന്നവരെയും കാത്ത് ഇതിനോട് ചേർന്ന് പതഞ്ഞൊഴുകുന്ന റെനേ, പാണ്ഡവ് എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. മഹാഭാരതത്തിലെ പാണ്ഡവർ വനവാസം കാലത്തു ഇവിടെ എത്തിയിരുന്നതായി ഐതിഹ്യം. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിനു പാണ്ഡവ് വെള്ളച്ചാട്ടം എന്ന പേര് വന്നത്. ഇലപൊഴിയും വനങ്ങളാണ് ഇവിടുത്തേത്. ഉത്തർപ്രദേശ് ഗവൺമെന്റ് കെൻ നദിയെയും (406 കിലോമീറ്റർ) ബേട്വാ നദിയെയും ബന്ധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഒക്ടോബർ, നവംബർ, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് ഇനി മാസങ്ങളാണ് പന്ന സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
ജന്തുജാലങ്ങൾ
[തിരുത്തുക]പന്നയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രത്യേകത ഇവിടുത്തെ ടൈഗർ റിസേർവ് വനമാണ്. കടുവ, പുലി, സാംബർ, പുള്ളിമാൻ, നീൽഗായ്, മുതല തുടങ്ങിയ ജന്തുക്കളെ ഇവിടെ കാണാം.
അവലംബം
[തിരുത്തുക]- ↑ Field Director, Panna Tiger Reserve. "The Park". Welcome to the official website of Panna Tiger Reserve. Forest department of Madhya Pradesh. Retrieved 7 February 2012.
- ↑ "LIST OF TIGER RESERVES IN INDIA" (PDF), Stripes, New Delhi: Inder Mohan Singh Kathuria on behalf of National Tiger Conservation Authority, Government of India, 2, issue 2, p. 19, January–February 2011, retrieved 21 June 2011[permanent dead link]
- ↑ Cabinet approves 5 new Tiger reserve, Live India, 13 January 2011, archived from the original on 18 February 2012