ദുധ്‌വാ ദേശീയോദ്യാനം
Dudhwa National Park | |
---|---|
Dudhwa Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lakhimpur Kheri, Uttar Pradesh, India |
Nearest city | Palia Kalan 9 കിലോമീറ്റർ (30,000 അടി) E |
Coordinates | 28°30.5′N 80°40.8′E / 28.5083°N 80.6800°E |
Area | 490.3 |
Established | 1977 |
uptourism |
ഉത്തർപ്രദേശിലെ ലിഖിംപൂർഖേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ദുധ്‌വാ ദേശീയോദ്യാനം.1977-ലാണ് ഇത് നിലവിൽ വന്നത്. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ബില്ലി അർജുൻ സിങ് ഈ ഉദ്യാനത്തിന്റെ രൂപവത്കരണത്തിനായി പ്രരിശ്രമിച്ചവരിൽ പ്രധാനിയാണ്. ഒരു കടുവാ സംർക്ഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
ഭൂപ്രകൃതി
[തിരുത്തുക]അർധ നിത്യഹരിത വനങ്ങളും, ഈർപ്പം നിറഞ്ഞ ഇലപൊഴിയും വനങ്ങളും ചേർന്ന പ്രകൃതിയാണ് ഇവിടുത്തേത്. ഏകദേസം 80 ശതമാനത്തോളം പുൽമേടുകളാണ്, സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]1878-നു മുമ്പ് വരെ ഇവിടം കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായിരൂന്നു. ചതുപ്പു പ്രദേശങ്ങളിൽ വസിക്കുന്ന ബാരസിംഗ എന്നയിനം മാനുകളെ ഇന്തയിൽ ഏറ്റവുമധികം കാണപ്പെടുന്നത് ഇവിടെയാണ്. കടുവ, പുലി, കുറുക്കൻ, ആന, കൃഷ്ണമൃഗം, സാംബർ, പുള്ളിമാൻ, കഴുതപ്പുലി, നീർനായ് എന്നിവയെ ഇവിടെ കാണാം. 400-ഓളം ഇനങ്ങളില്പ്പെട്ട പക്ഷികളുമുണ്ട്.