ജൽഡാപാറ ദേശീയോദ്യാനം

Coordinates: 26°37′43″N 89°22′39″E / 26.628611°N 89.3775°E / 26.628611; 89.3775
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൽഡാപാറ ദേശീയോദ്യാനം
জলদাপাড়া জাতীয় উদ্যান
ജൽഡാപാറ ദേശീയോദ്യാനത്തിനുള്ളിലെ ആനസവാരി
Locationആലിപൂർദാർ ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ
Coordinates26°37′43″N 89°22′39″E / 26.628611°N 89.3775°E / 26.628611; 89.3775
Area216.51 കി.m2 (83.59 ച മൈ)

പശ്ചിമബംഗാളിലെ ആലിപൂർദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ജൽഡാപാറ ദേശീയോദ്യാനം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 61 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജൽഡാപാറ ദേശീയോദ്യാനം ടോർസ നദിയുടെ കരയിലായി 216.51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിലകൊള്ളുന്നു. പുൽമേടുകളാലും കണ്ടൽക്കാടുകളാലും സമൃദ്ധമായ ജൽഡാപാറ 1941-ൽ വന്യജീവിസങ്കേതവും 2002-ൽ ദേശീയോദ്യാനവും ആക്കപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യൻ കാണ്ടാമൃഗത്തെ ഇവിടെ ധാരാളമായി കണ്ടുവരുന്നു[1] . ജൽഡാപാറയിൽ നിന്നും ബുക്സ ദേശീയോദ്യാനത്തിലേക്കുള്ള ആനത്താര ചിലപ്പാറ്റ വനപ്രദേശം വഴി കടന്നുപോകുന്നു[2].

ചരിത്രം[തിരുത്തുക]

ടോട്ടോ, ബോഡോ ജനവിഭാഗങ്ങൾ 1800-നു മുൻപ് ഇവിടെ താമസിച്ചിരുന്നു. അക്കാലത്ത് ഈ പ്രദെശം ടോട്ടോപാറ എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമായും വംശനാശഭീഷണിനെരിടുന്ന ഇന്ത്യൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1941ലാണ് ജൽഡാപാറ വന്യജീവി സങ്കേതം രൂപീകൃതമാകുന്നത്. 2002ൽ ഈ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു[3][4].

ജൈവവൈവിധ്യം[തിരുത്തുക]

കാസിരംഗ ദേശീയോദ്യാനം കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം കാണ്ടാമൃഗങ്ങളെ കാണാൻ സാധിക്കുക ജൽഡാപാറ ദേശീയോദ്യാനത്തിലാണ്. ഇന്ത്യൻ പുള്ളിപ്പുലി, ആന, മ്ലാവ്, കേഴ, പുള്ളിമാൻ, കാട്ടുപന്നി, ബൈസൺ എന്നീ മൃഗങ്ങളേയും ഇവിടെ ധാരാളമായി കാണാറുണ്ട്.

പക്ഷിനിരീക്ഷകരുടെ പറുദീസയായാണ് ജൽഡാപാറ ദേശീയൊദ്യാനം അറിയപ്പെടുന്നത്. ഇന്ത്യയിൽ അപൂർവമായി ബംഗാൾ ഫ്ലോറിക്കൻ കാണപ്പെടുന്ന സ്ഥലങ്ങളിലൊന്നാണിത്. പ്രാപ്പിടിയൻ, വീവർ പക്ഷി, കാട്ടുകോഴി, മയിൽ, പാണ്ടൻ വേഴാമ്പൽ എന്നീ പക്ഷികൾക്കു പുറമെ പലതരം പരുന്തുകളേയും ഇവിടെ ധാരാളമായി കണ്ടുവരുന്നു. മലമ്പാമ്പ്, ഉടുമ്പ്, മൂർഖൻ എന്നീ ഉരഗജീവികളും ഇവിടെ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. "Alipurduar Tourism". Alipurduar District Tourism. മൂലതാളിൽ നിന്നും 2015-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 March 2017.
  2. "Jaldapara Wildlife Sanctuary, India". മൂലതാളിൽ നിന്നും 2014-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-04.
  3. "National Park status for Jaldapara Sanctuary". Times of India. 11 May 2012. ശേഖരിച്ചത് 11 May 2012.
  4. "জাতীয় উদ্যানের স্বীকৃতি জলদাপাড়াকে". Anandabazar Patrika (ഭാഷ: Bengali). 11 May 2012. മൂലതാളിൽ നിന്നും 2012-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 May 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ജൽഡാപാറ ദേശീയോദ്യാനം യാത്രാ സഹായി

External videos
Rhino at Hollong Tourist Lodge
Jaldapara rhino
"https://ml.wikipedia.org/w/index.php?title=ജൽഡാപാറ_ദേശീയോദ്യാനം&oldid=3752219" എന്ന താളിൽനിന്ന് ശേഖരിച്ചത്