ഡച്ചിഗാം ദേശീയോദ്യാനം
ദൃശ്യരൂപം
ഡച്ചിഗാം ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Jammu and Kashmir, ഇന്ത്യ |
Area | 141 km2 |
Established | 1981 |
ജമ്മു-കാശ്മീരിലെ ശ്രീനഗറിലാണ് ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണിത് രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 1700-4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 141 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു. ഹിമാലയത്തിന്റെ ഭാഗമായ സംസ്കാർ മലനിരകളിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കാശ്മീർ എൽം, പോപ്ലാർ, വില്ലോ, നീല പൈൻ, സിൽവർ ഫിര്‍, ബിർച്ച് തുടങ്ങിയവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
[തിരുത്തുക]ചുവന്ന മാനിന്റെ വർഗത്തില്പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ ഹാംഗൾ മാനുകളെ ഇവിടെ സംരക്ഷിക്കുന്നു. ഹിമപ്പുലി, കുരങ്ങ്, ഹിമാലയൻ കരിങ്കരടി, ഹിമാലയൻ കസ്തൂർമാൻ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം. 112-ലധികം ഇനത്തില്പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം
അവലംബം
[തിരുത്തുക]Dachigam National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.